x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യക്കു വെ​ള്ളി, വെ​ങ്ക​ലം

വെബ്ഡെസ്ക്
Published: August 10, 2026 01:43 AM IST | Updated: August 10, 2026 01:43 AM IST

അ​ണ്ട​ര്‍ 20 ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ഹൈ​ജം​പി​ല്‍ ബ​സ​ന്ത് കു​മാ​ര്‍ മേ​ഘ്‌വാ​ൾ വെ​ള്ളി നേടുന്നു.

യൂ​ജി​ന്‍: അ​ണ്ട​ര്‍ 20 ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്ക് ര​ണ്ടു മെ​ഡ​ല്‍​കൂ​ടി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ നേ​ട്ടം മൂ​ന്ന് ആ​യി. പു​രു​ഷ വി​ഭാ​ഗം ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ആ​ശി​ഷ് യാ​ദ​വ് വെ​ള്ളി നേ​ടി​യ​തി​നു പി​ന്നാ​ലെ പു​രു​ഷ ഹൈ​ജം​പി​ല്‍ ബ​സ​ന്ത് കു​മാ​ര്‍ മേ​ഘ്‌വാ​ളും വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി.

2.21 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​യി​രു​ന്നു ബ​സ​ന്ത് കു​മാ​റി​ന്‍റെ വെ​ള്ളി നേ​ട്ടം. ബ​സ​ന്തി​ന്‍റെ മി​ക​ച്ച വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​മാ​ണി​ത്. അ​ള്‍​ജീ​രി​യ​യു​ടെ യൂ​ന​സ് അ​യാ​ച്ചി​ക്കാ​ണ് (2.21) സ്വ​ര്‍​ണം. ബ്രി​ട്ട​ന്‍റെ ഒ​റ്റി​സ് പോ​ള്‍ (2.21) വെ​ങ്ക​ലം അ​ണി​ഞ്ഞു. 2.21 മീ​റ്റ​ര്‍ അ​യാ​ച്ചി ആ​ദ്യ ശ്ര​മ​ത്തി​ലും ബ​സ​ന്ത് ര​ണ്ടാം ശ്ര​മ​ത്തി​ലും ഒ​റ്റി​സ് മൂ​ന്നാം ശ്ര​മ​ത്തി​ലു​മാ​യി​രു​ന്നു ക്ലി​യ​ര്‍ ചെ​യ്ത​ത്. പു​രു​ഷ വി​ഭാ​ഗം ലോം​ഗ്ജം​പി​ല്‍ ഷാ​ന​വാ​സ് ഖാ​ന്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

7.84 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​യി​രു​ന്നു ഷാ​ന​വാ​സി​ന്‍റെ മെ​ഡ​ല്‍ നേ​ട്ടം. ഇ​റ്റ​ലി​യു​ടെ ഡാ​നി​യേ​ല്‍ ലി​യൊ​നാ​ര്‍​ഡൊ ഇ​ന്‍​സോ​ലി​ക്കാ​ണ് (7.97 മീ​റ്റ​ര്‍) സ്വ​ര്‍​ണം. ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​സ​ണ്‍ മ​ക്‌​ഗ്രോ​ഡ​ര്‍ (7.96) വെ​ള്ളി സ്വ​ന്ത​മാ​ക്കി. ലോ​ക അ​ണ്ട​ര്‍ 20 അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ആ​ദ്യ​മാ​യാ​ണ് ലോം​ഗ്ജം​പ്, ഹൈ​ജം​പ് ഇ​ന​ങ്ങ​ളി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന​ത്. 

Tags : Silver Bronze India WorldAthleticsChampionships Sports

Recent News

Corehub Up