x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രൂ​ഹ​നി​ല​യി​ൽ വെ​ടി​യു​ണ്ട​ക​ൾ,ചേ​ല​ക്ക​ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക

വെബ് ഡെസ്‌ക്
Published: August 10, 2026 01:35 AM IST | Updated: August 10, 2026 01:35 AM IST

ചേ​ല​ക്ക​ര തോ​ട്ടേ​ക്കാ​ട് കാ​ര​ക്കു​ണ്ട് പാ​ല​ത്തി​നു സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​യ വെ​ടി​യു​ണ്ട​ക​ൾ.

ചേ​ല​ക്ക​ര: തോ​ട്ടേ​ക്കാ​ട് കാ​ര​ക്കു​ണ്ട് പാ​ല​ത്തി​നു സ​മീ​പ​ത്ത് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ശ​ങ്ക. എ​ട്ടു വെ​ടി​യു​ണ്ട​ക​ളാ​ണ് ഇ​വി​ടെ​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. രാ​വി​ലെ മൂ​ന്നു വെ​ടി​യു​ണ്ട​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ വി​ശ​ദ​മാ​യ തെ​ര​ച്ചി​ലി​ൽ അ​ഞ്ചെ​ണ്ണം​കൂ​ടി കി​ട്ടി. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ത്ത് പ​തി​വാ​യി വാ​ഹ​ന​ങ്ങ​ൾ എ​ത്താ​റു​ണ്ടെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. രാ​ത്രി ഒ​ന്നി​നും മൂ​ന്നി​നും ഇ​ട​യി​ലാ​ണു വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തി​ന്‍റെ ശ​ബ്ദം കേ​ൾ​ക്കാ​റു​ള്ള​ത്. വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു.

വെ​ടി​യു​ണ്ട​ക​ൾ എ​ങ്ങ​നെ ഇ​വി​ടെ​യെ​ത്തി, ആ​രു​ടേ​താ​ണ്, ഇ​വ ഉ​പ​യോ​ഗി​ച്ച് എ​ന്തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Bullets Chelakkara Police Investigation CaseFile FIR

Recent News

Corehub Up