അബു താഹിറും ഖലിലൂർ റഹ്മാനും
കോൽക്കത്ത: ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളി എൻസിപിഐ എംപിമാരായ അബു താഹിറും ഖലിലൂർ റഹ്മാനും.
തൃണമൂൽ കോൺഗ്രസ് എംപിമാരായി തങ്ങളെ അംഗീകരിക്കുന്നതിനുള്ള നടപടികൾ ലോക്സഭാ സ്പീക്കർ ഓം ബിർള തുടരുകയാണെന്നും അവർ പറഞ്ഞു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അബു താഹിറും ഖലിലൂർ റഹ്മാനുമുൾപ്പെടെ 20 വിമത ടിഎംസി എംപിമാർ തൃണമൂൽ വിട്ട് എൻസിപിഐയിൽ ചേർന്നിരുന്നു.
എന്നാൽ, ഇതുവരെ ഇവരെ എൻസിപിഐ എംപിമാരായി ലോക്സഭാ സ്പീക്കർ അംഗീകരിച്ചിട്ടില്ല.
Tags : AbuTahir KhalilurRahman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NotJoinBJP