x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​ർ​ഖ​ണ്ഡി​ലെ ‘ജ​ന്ത​ർ ​മ​ന്ത​ർ മോ​ഡ​ൽ’ സ​മ​രം തു​ട​രും

വെബ്ഡെസ്ക്
Published: August 9, 2026 11:59 PM IST | Updated: August 9, 2026 11:59 PM IST

നിരാഹാര സമരം നടത്തുന്ന ജെ​​​​എ​​​​ൽ​​​​കെ​​​​എം നേ​​​​താ​​​​വ് ദേ​​​​വേ​​​​ന്ദ്ര നാ​​​​ഥ് മ​​​​ഹാ​​തോ​​​​

റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ജ​​​​ന്ത​​​​ർ​​​​ മ​​​​ന്ത​​​​ർ മോ​​​​ഡ​​​​ൽ സ​​​​മ​​​​രം തു​​​​ട​​​​രും. സ​​​​ർ​​​​ക്കാ​​​​രും സ​​​​മ​​​​ര​​​​ക്കാ​​​​രും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​ന​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഉ​​​​റ​​​​ച്ചു​​​​നി​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ച​​​​ർ​​​​ച്ച പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ക്കും​​​​വ​​​​രെ സ​​​​മ​​​​രം തു​​​​ട​​​​രു​​​​മെ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

സ​​​​മ​​​​ര​​​​ക്കാ​​​​ർ ഉ​​​​ന്ന​​​​യി​​​​ച്ച 98 ശ​​​​ത​​​​മാ​​​​നം ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് സോ​​​​റ​​​​നും ഗ​​​​വ​​​​ർ​​​​ണ​​​​ർ സ​​​​ന്തോ​​​​ഷ് കു​​​​മാ​​​​ർ ഗാം​​​​ഗാ​​​​വാ​​​​റും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ സ​​​​മ​​​​ര​​​​ക്കാ​​​​ർ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

14ലെ ​​​​ജെ​​​​പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ‌​​​​ട്ടു. എ​​​​ന്നാ​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ക്കും​​​​വ​​​​രെ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യി​​​​ല്ലെ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി നേ​​​​താ​​​​വ് ര​​​​വീ​​​​ന്ദ്ര പാ​​​​സ്വാ​​​​ൻ പ​​​​റ​​​​ഞ്ഞു. 10ന് ​​​​ജാ​​​​ർ​​​​ഖ​​​​ണ്ഡ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ചി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മൂ​​​​ന്നു മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ട്ട അ​​​​ഞ്ചം​​​​ഗ സ​​​​മി​​​​തി​​​​യാ​​​​ണ് സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​മാ​​​​യും വി​​​​ദ്യാ​​​​ർ​​​​ഥി​​​​സം​​​​ഘ​​​​ട​​​​നാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യും ച​​​​ർ​​​​ച്ച​​​​ന​​​​ട​​​​ത്തി​​​​യ​​​​ത്. ജെ​​​​എ​​​​ൽ​​​​കെ​​​​എം നേ​​​​താ​​​​വ് ദേ​​​​വേ​​​​ന്ദ്ര നാ​​​​ഥ് മ​​​​ഹാ​​തോ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളും എ​​​​ൻ​​​​എ​​​​സ്‌​​​​യു​​​​ഐ, ജെ​​​​സി​​​​എം. എ​​​​ന്നീ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​ണ് ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

മൂന്നു പിഎസ്‌സി അംഗങ്ങളും രാജിവച്ചു

റാ​​​ഞ്ചി: റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വ​​​ൻ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ മൂ​​​ന്നു പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളും രാ​​​ജി​​​ച്ചു. അ​​​ജീ​​​ത ഭ​​​ട്ടാ​​​ചാ​​​ര്യ, ആ​​​നി​​​മ ഹ​​​ൻ​​​സ്ദ, ജ​​​മാ​​​ൽ അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണു രാ​​​ജി​​​വ​​​ച്ച​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ സ​​​ന്തോ​​​ഷ്കു​​​മാ​​​ർ ഗം​​​ഗ്‌​​​വാ​​​ർ രാ​​​ജി സ്വീ​​​ക​​​രി​​​ച്ചു.

ചോ​​​ദ്യ​​​പേപ്പ​​​ർ ചോ​​​ർ​​​ച്ച​​​യ​​​ട​​​ക്കം പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ സി​​​ഐ​​​ഡി സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നു.

ജെ​​​എം​​​എം നേ​​​താ​​​വ് സു​​​പ്രി​​​യോ ഭ​​​ട്ടാ​​​ചാ​​​ര്യ​​​യു​​​ടെ ഭാ​​​ര്യ​​​യാ​​​ണ് അ​​​ജീ​​​ത. 2021 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണ് മൂ​​​ന്നു പേ​​​രെ​​​യും പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളാ​​​യി നി​​​യ​​​മി​​​ച്ച​​​ത്. ജാ​​​ർ​​​ഖ​​​ണ്ഡ് പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ എ​​​ൽ. ഖി​​​യാം​​​ഗ്തെ ജൂ​​​ലൈ 22നു ​​​രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.

പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തു​​​വ​​​രെ 19 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Tags : JantarMantarModel Jharkhand Continue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up