ധ്യാൻ മോഹനൻ
പാലക്കാട്: സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഇ.എൻ. മോഹൻദാസിന്റെ മകൻ ധ്യാൻ മോഹനൻ (38) ആണ് മരിച്ചത്. പാലക്കാട്ടെ സ്വകാര്യ ഹോട്ടൽ മുറിയിൽ ആണ് ധ്യാൻ മോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലക്കാട് ടൗൺ സൗത്ത് പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. ധ്യാൻ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്ത് ഐടി മേഖലയിൽ എഞ്ചിനീയറായിരുന്നു ധ്യാൻ.
Tags : CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines