x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാക്കോബായ-ഓർത്തഡോക്സ് തർക്കം; പിറമാടം പള്ളിയിൽ സംഘർഷം

വെബ്ഡെസ്ക്
Published: August 9, 2026 11:38 PM IST | Updated: August 9, 2026 11:38 PM IST

പ്രതീകാത്മക ചിത്രം

പി​​​റ​​​വം: പി​​​റ​​​മാ​​​ടം സെ​​​ന്‍റ് ജോ​​​ണ്‍സ് ബ​​​ത്‌​​​ല​​​ഹേം സു​​​റി​​​യാ​​​നി പ​​​ള്ളി​​​യി​​​ല്‍ സം​​​ഘ​​​ര്‍ഷം. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പി​​​ന്‍ബ​​​ല​​​ത്തി​​​ല്‍ കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ക്കാ​​​നെ​​​ത്തി​​​യ ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​വും പ​​​ള്ളി​​​ക്കു​​​ള്ളി​​​ല്‍ പ്രാ​​​ര്‍ഥ​​​ന ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ലാ​​​ണ് സം​​​ഘ​​​ര്‍ഷ​​​മു​​​ണ്ടാ​​​യ​​​ത്.

സം​​​ഘ​​​ര്‍ഷ​​​ത്തി​​​ല്‍ ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ്‌​ സ​​​ഭ അ​​​സി​​സ്റ്റ​​ന്‍റ് വി​​​കാ​​​രി ഫാ.​ ​​എ​​​ബി​​​ന്‍ ഏ​​​ബ്ര​​​ഹാം, യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പി​​​റ​​​മാ​​​ടം ചെ​​​ന​​​യം​​​മാ​​​ക്കി​​​ല്‍ റെ​​​ജി, ഡാ​​​നി​​​യേ​​​ല്‍ പ​​​യ്യാ​​​നി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ക്ക് പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ സ​​​ബ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​മാ​​​യി ഫാ.​ ​​എ​​​ബി​​​ന്‍ ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗം പ​​​ള്ളി​​​യി​​​ല്‍ ആ​​​രാ​​​ധ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​ത്.

ഈ ​​​സ​​​മ​​​യം യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം ഇ​​​വി​​​ടെ കു​​​ര്‍ബാ​​​ന​​​യ്ക്കു മു​​​മ്പു​​​ള്ള പ്രാ​​​ര്‍ഥ​​​ന ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഫാ.​ ​​എ​​​ബി​​​ന്‍ ഏ​​​ബ്ര​​​ഹാം മ​​​ദ്ബ​​​ഹ​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം ത​​​ട​​​ഞ്ഞു. തു​​​ട​​​ര്‍ന്ന് പ​​​ള്ളി​​​ക്കു​​​ള്ളി​​​ല്‍ ത​​​ര്‍ക്ക​​​വും സം​​​ഘ​​​ര്‍ഷ​​​വു​​​മാ​​​യി.

രാ​​​മ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് എ​​​ത്തി​​​യാ​​​ണ് വ​​​ലി​​​യ സം​​​ഘ​​​ര്‍ഷം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. തു​​​ട​​​ര്‍ന്ന് ഫാ. ​​​എ​​​ബി​​​ന്‍ പ​​​ള്ളി ഗേ​​​റ്റി​​​നു സ​​​മീ​​​പം കു​​​ത്തി​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം പ​​​ള്ളി​​​യി​​​ല്‍ ആ​​​രാ​​​ധ​​​ന തു​​​ട​​​രു​​​ക​​​യും ചെ​​​യ്തു. പ​​​ള്ളി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം പോ​​​ലീ​​​സ് ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത​​​ദി​​​വ​​​സം ക​​​ള​​​ക്ട​​​റു​​​മാ​​​യി ച​​​ര്‍ച്ച ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും പ​​​ള്ളി​​​യി​​​ല്‍ ആ​​​രാ​​​ധ​​​ന പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ക.

Tags : Jacobite Orthodox Dispute PiramadamChurch Clashes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up