x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതിയ ബാങ്കേഴ്സ് ബുക്ക് എവിഡൻസ് ബിൽ: ഡിജിറ്റൽ രേഖകളും ഇനി തെളിവ്

ലി​ജോ ടി. ​ജോ​ർ​ജ്
Published: August 10, 2026 01:03 AM IST | Updated: August 10, 2026 01:28 AM IST

പ്രതീകാത്മക ചിത്രം

മും​​​ബൈ: പു​​​​തി​​​​യ കാ​​​​ല​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ​​​​ക്ക് ത​​​​ട​​​​യി​​​​ടാ​​​​നാ​​​​ണ് ബാ​​​​ങ്കേ​​​​ഴ്‌​​​​സ് ബു​​​​ക്ക് എ​​​​വി​​​​ഡ​​​​ൻ​​​​സ് നി​​​​യ​​​​മ​​​​ത്തി​​​​ൽ, കേ​​​​ന്ദ്രം അ​​​​ടു​​​​ത്തി​​​​ടെ നി​​​​ർ​​​​ണാ​​​​യ​​​​ക ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ വ​​​​രു​​​​ത്തി​​​​യ​​​​ത്. 135 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള 1891ലെ ​​​​ബാ​​​​ങ്കേ​​​​ഴ്‌​​​​സ് ബു​​​​ക്ക് എ​​​​വി​​​​ഡ​​​​ൻ​​​​സ് ആ​​​ക്‌​​​ടി​​​​നു പ​​​​ക​​​​ര​​​​മാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്.

പു​​​​തി​​​​യ ബി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ് ലോ​​​​ക്‌​​​​സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. ഡി​​​​ജി​​​​റ്റ​​​​ൽ ബാ​​​​ങ്കി​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ നി​​​​യ​​​​മ​​​​ച്ച​​​​ട്ട​​​​ക്കൂ​​​​ടി​​​​നു​​​​ള്ളി​​​​ൽ കൊ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മം.

ബ്രി​​​​ട്ടീ​​​​ഷ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തു നി​​​​ർ​​​​മി​​​​ച്ച പ​​​​ഴ​​​​യ​ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന​​​​ല​​​​ക്ഷ്യം, ബാ​​​​ങ്ക് രേ​​​​ഖ​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ കോ​​​​ട​​​​തി​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ തെ​​​​ളി​​​​വാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു. കേ​​​​സു​​​​ക​​​​ൾ വ​​​​രു​​​​മ്പോ​​​​ൾ ബാ​​​​ങ്ക് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഒ​​​​റി​​​​ജി​​​​ന​​​​ൽ ലെ​​​​ഡ്ജ​​​​റു​​​​ക​​​​ൾ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്ന ബു​​​​ദ്ധി​​​​മു​​​​ട്ട് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് ഇ​​​​തു​ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ​​​കാ​​​​ല​​​​ത്ത് ബാ​​​​ങ്കി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഡി​​​​ജി​​​​റ്റ​​​​ലാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് കാ​​​​ലാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി പു​​​​തി​​​​യ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​യ​​​​ത്.

മാ​​​​റ്റ​​​​ങ്ങ​​​​ൾ എ​​​​ന്തെ​​​​ല്ലാം

പു​​​​തി​​​​യ ബി​​​​ല്ലി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​ മാ​​​​റ്റം ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്, ഡി​​​​ജി​​​​റ്റ​​​​ൽ, വെ​​​​ർ​​​​ച്വ​​​​ൽ, ക്ലൗ​​​​ഡ് രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള തെ​​​​ളി​​​​വു​​​​ക​​​​ൾ കോ​​​​ട​​​​തി സ്വീ​​​​ക​​​​രി​​​​ക്കു​​​മെ​​​ന്ന​​​താ​​​ണ്. മാ​​​​ന​​​​ദ​​​​ണ്ഡ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ, ഡി​​​​ജി​​​​റ്റ​​​​ൽ ഒ​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യൊ​​​​ക്കെ ഇ​​​​നി​​​​മു​​​​ത​​​​ൽ തെ​​​​ളി​​​​വാ​​​​യി സ്വീ​​​​ക​​​​രി​​​​ക്കും. ഉ​​​​പ​​​​ഭോ​​​​ക്ത്യ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ കേ​​​​സു​​​​ക​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഇ​​​​തി​​​​ലൂ​​​​ടെ ക​​​​ഴി​​​​യും.

ബാ​​​​ങ്ക് നേ​​​​രി​​​​ട്ടു ക​​​​ക്ഷി​​​​യ​​​​ല്ലാ​​​​ത്ത കേ​​​​സു​​​​ക​​​​ളി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ സാ​​​​ക്ഷി​​​​യാ​​​​ക്കി വി​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നും രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ൾ​​​​ക്ക് ബി​​​​ൽ പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ന്നു. വ​​​​ണ്ടി​​​​ച്ചെ​​​​ക്ക് കേ​​​​സു​​​​ക​​​​ൾ പോ​​​​ലു​​​​ള്ള​​​വ വേ​​​​ഗ​​​​ത്തി​​​​ൽ തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​ൻ ഇ​​​​തി​​​​ലൂ​​​​ടെ ക​​​​ഴി​​​​യും.

ആ​​​​ശ​​​​ങ്ക​​​​യു​​​​മേ​​​​റെ

പു​​​​തി​​​​യ ബി​​​​ൽ​​​​പ്ര​​​​കാ​​​​രം, വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സി​​​​ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​നി കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. എ​​​​സ്പി റാ​​​​ങ്കി​​​​ൽ കു​​​​റ​​​​യാ​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ നേ​​​​രി​​​​ട്ടു രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നോ അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​വ​​​​യു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​നോ ക​​​​ഴി​​​​യും. കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ബാ​​​​ങ്ക് രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത് സ്വ​​​​കാ​​​​ര്യ​​​​ത​​​​യു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ഡി​​​​ജി​​​​റ്റ​​​​ൽ രേ​​​​ഖ​​​​ക​​​​ൾ എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ കൈ​​​​മാ​​​​റ്റം ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ വി​​​​വ​​​​ര​​​​ചോ​​​​ർ​​​​ച്ച​​​​യ്ക്കും സാ​​​​ധ്യ​​​​ത​​​​യേ​​​​റെ​​​​യാ​​​​ണെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ഡി​​​​ജി​​​​റ്റ​​​​ൽ ഫ​​​​യ​​​​ലു​​​​ക​​​​ൾ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഹാ​​​​ഷ് വാ​​​​ല്യു പോ​​​​ലു​​​​ള്ള ആ​​​​ധു​​​​നി​​​​ക സു​​​​ര​​​​ക്ഷാ​​​​സം​​​​വി​​​​ധ​​​​ന​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളും ബി​​​​ല്ലി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

Tags : BankersBook EvidenceBill Digitadocuments Evidence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up