x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​ദി​ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു ജ​യം

വെബ്ഡെസ്ക്
Published: August 10, 2026 02:18 AM IST | Updated: August 10, 2026 02:18 AM IST

യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും ഇന്നിംഗ്സിനിടെ.

കൊ​ളം​ബോ: ത്രി​ദി​ന പ​രി​ശീ​ല​നം ജ​യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ചു; ഇ​നി ടീം ​ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള​ത് സിം​ഹ​ള പ​രീ​ക്ഷാ​ദി​ന​ങ്ങ​ള്‍. വി​ര​ലി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​റ​ങ്ങാ​തി​രു​ന്ന ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ഇ​ന്ന​ലെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ക്രീ​സി​ലെ​ത്തി.

ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ഇ​ല​വ​ന് എ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​രം ടീം ​ഇ​ന്ത്യ ആ​റു വി​ക്ക​റ്റ് ജ​യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ചു. സ്‌​കോ​ര്‍: ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ഇ​ല​വ​ന്‍ 363/8 ഡി​ക്ല​യേ​ര്‍​ഡ്, 200/6 ഡി​ക്ല​യേ​ര്‍​ഡ്. ഇ​ന്ത്യ 357/6 ഡി​ക്ല​യേ​ര്‍​ഡ്, 214/4 ഡി​ക്ല​യേ​ര്‍​ഡ്.

ര​ണ്ടാം​ദി​ന​ത്തി​ലെ സ്‌​കോ​റി​ല്‍ (357/6) ഇ​ന്ത്യ​ന്‍ ടീം ​ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്ത​തോ​ടെ​യാ​ണ് മൂ​ന്നാം​ദി​നം ക​ളി​യാ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ഇ​ല​വ​ന്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ലെ​ത്തി. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ നി​ഷാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ (66) ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലും (63) അ​താ​വ​ര്‍​ത്തി​ച്ചു. 73 പ​ന്തി​ലാ​യി​രു​ന്നു ഫെ​ര്‍​ണാ​ണ്ടോ​യു​ടെ 63 റ​ണ്‍​സ്. നി​പു​ന്‍ ധ​ന​ഞ്ജ​യ​യാ​ണ് (46) ആ​തി​ഥേ​യ ടീ​മി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച മ​റ്റൊ​രു താ​രം. ഇ​ന്ത്യ​യു​ടെ ഗു​ര്‍​ണൂ​ര്‍ ബ്രാ​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി. മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

ഗി​ല്‍ - ജ​യ്‌​സ്വാ​ള്‍ ഓ​പ്പ​ണിം​ഗ്

പ​രി​ശീ​ല​ന​ത്തി​നി​ടെ കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ ശു​ഭ്മാ​ന്‍ ഗി​ല്‍ ആ​ദ്യ​ദി​നം ക​ള​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന​പ്പോ​ള്‍ കെ.​എ​ല്‍. രാ​ഹു​ല്‍ ആ​യി​രു​ന്നു ഇ​ന്ത്യ​യെ ന​യി​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ രാ​ഹു​ല്‍ 40 റ​ണ്‍​സ് നേ​ടു​ക​യും ചെ​യ്തു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ രാ​ഹു​ലി​നു പ​ക​രം ശു​ഭ്മാ​ന്‍ ഗി​ല്ലാ​ണ് ഓ​പ്പ​ണിം​ഗ് റോ​ളി​ല്‍ എ​ത്തി​യ​ത്.

207 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യം പി​ന്തു​ട​രാ​ന്‍ ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​യി ശു​ഭ്മാ​ന്‍ ഗി​ല്ലും യ​ശ​സ്വി ജ​യ്‌​സ്വാ​ളും ചേ​ര്‍​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 105 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി. 54 പ​ന്തി​ല്‍ 44 റ​ണ്‍​സ് നേ​ടി​യ ഗി​ല്‍ പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞ​ത്. 46 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും ഒ​മ്പ​ത് ഫോ​റും അ​ട​ക്കം 61 റ​ണ്‍​സ് നേ​ടി​യ​ശേ​ഷം ജ​യ്‌​സ്വാ​ള്‍ സ്വ​മേ​ധ​യാ ക്രീ​സ് വി​ട്ടു.

പി​ന്നീ​ട് ഋ​ഷ​ഭ് പ​ന്ത് (28), ധ്രു​വ് ജു​റെ​ല്‍ (17), ര​വീ​ന്ദ്ര ജ​ഡേ​ജ (22 റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ട്), മു​ഹ​മ്മ​ദ് സി​റാ​ജ് (32 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ ഇ​ന്ത്യ​ന്‍ ടീം ​ജ​യ​ത്തി​ല്‍.

ടോ​പ് ഓ​ര്‍​ഡ​ര്‍ പവർ

നാ​യ​ക​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ക്രീ​സി​ലെ​ത്തി​യ​താ​യി​രു​ന്നു മൂ​ന്നാം​ദി​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ര്‍​ഷ​ണം. ഗി​ല്‍ ഓ​രോ പ​ന്തും ശ്ര​ദ്ധ​യോ​ടെ നേ​രി​ട്ടു. 54 പ​ന്തി​ല്‍​നി​ന്ന് ഏ​ഴ് ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 44 റ​ണ്‍​സും എ​ടു​ത്തു.

അ​തോ​ടെ ഇ​ന്ത്യ​ന്‍ ടോ​പ് ഓ​ര്‍​ഡ​റി​ലെ എ​ല്ലാ​വ​രും ക്രീ​സി​ലെ​ത്തു​ക​യും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്തു. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​കാ​തെ​ നി​ന്നു. കെ.​എ​ല്‍. രാ​ഹു​ല്‍ (40 റി​ട്ട​യേ​ര്‍​ഡ്), ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ (142 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ന് ഇ​റ​ങ്ങി​യി​ല്ല.

ര​വീ​ന്ദ്ര ജ​ഡേ​ജ​യും (63 റി​ട്ട​യേ​ര്‍​ഡ്, 22 റി​ട്ട​യേ​ര്‍​ഡ്) മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം ജ​ഡേ​ജ സ്വ​ന്ത​മാ​ക്കി​യെ​ന്ന​തും ശ്ര​ദ്ധേ​യം. വി​ക്ക​റ്റ് കീ​പ്പിം​ഗ് റോ​ളി​ലു​ള്ള ഋ​ഷ​ഭ് പ​ന്ത് (2, 28), ധ്രു​വ് ജു​റെ​ല്‍ (1, 17) എ​ന്നി​വ​ര്‍ ഫോ​മി​ലേ​ക്ക് ഉ​യ​ര്‍​ന്നി​ല്ല. 15ന് ​ഗാ​ലെ​യി​ലാ​ണ് ഇ​ന്ത്യ x ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റ് പോ​രാ​ട്ടം.

Tags : India Wins SriLanka TrainingMatch Sports Cricket

Recent News

Corehub Up