x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസര്‍ കമ്പനിക്ക് അവാര്‍ഡ്

വെബ്ഡെസ്ക്
Published: August 10, 2026 02:54 AM IST | Updated: August 10, 2026 02:54 AM IST

പാ​ലാ സാ​ൻ​തോം ഫു​ഡ് ഫാ​ക്ട​റി

പാ​ലാ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ര്‍ഷ​ക ഉ​ത്പാ​ദ​ക ക​മ്പ​നി​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​വാ​ര്‍ഡ് പാ​ലാ രൂ​പ​ത​യു​ടെ സാ​ന്‍തോം ഫാ​ര്‍മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​ക്ക്. കാ​ര്‍ഷി​ക സം​രം​ഭ​ക രം​ഗ​ത്തെ മാ​തൃ​കാ​പ​ര​വും സം​യോ​ജി​ത​വും സ​മ​ഗ്ര​വു​മാ​യ സു​സ്ഥി​ര പ്ര​വ​ര്‍ത്ത​നം പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

പാ​ലാ രൂ​പ​ത​യു​ടെ സോ​ഷ്യ​ല്‍ വെ​ല്‍ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ സ്‌​മോ​ള്‍ ഫാ​ര്‍മേ​ഴ്‌​സ് അ​ഗ്രി ബി​സി​ന​സ് ക​ണ്‍സോ​ര്‍ഷ്യം അ​നു​വ​ദി​ച്ച ക​ര്‍ഷ​ക ഉ​ത്പാ​ദ​ക ക​മ്പ​നി​യാ​ണ് പാ​ലാ സാ​ന്‍തോം ഫാ​ര്‍മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി.

ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ലൈ 14 ന് ​ക​മ്പ​നി​യു​ടെ പ്ര​ധാ​ന സം​രം​ഭം എ​ന്ന രീ​തി​യി​ല്‍ കാ​ര്‍ഷി​ക മൂ​ല്യ​വ​ര്‍ധിത ഉ​ത്‍പ​ന്ന നി​ര്‍്മാ​ണ യൂ​ണി​റ്റ് സാ​ന്‍തോം ഫു​ഡ് ഫാ​ക്ട​റി എ​ന്ന പേ​രി​ല്‍ മു​ണ്ടു​പാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു.

പാ​ലാ രൂ​പ​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഫാ​ക് ട​റി ആ​രം​ഭി​ച്ച​ത്. പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ കാ​ര്‍ഷി​ക വി​ഭ​വ​ങ്ങ​ളെ​യും കാ​ര്‍ഷി​ക വി​ള​ക​ളെ​യും സം​ഭ​രി​ച്ച് സം​സ്‌​ക​രി​ച്ച് മൂ​ല്യ​വ​ര്‍ധി​ത ഉ​ല്‍പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന ഒ​രു ക​ര്‍മ്മ​പ​രി​പാ​ടി​ക്കാ​ണ് സാ​ന്‍തോം ഫു​ഡ് ഫാ​ക് ട​റി പ്രാ​മു​ഖ്യം കൊ​ടു​ക്കു​ന്ന​ത്.

പാ​ല​നോ​വ എ​ന്ന ബ്രാ​ൻ​ഡ് നെ​യി​മി​ലാ​ണ് പാ​ലാ സാ​ന്‍തോം ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലു​ള്ള​ത്. ഫാ​ക് ട ​റി​യോ​ട​നു​ബ​ന്ധി​ച്ച് ഫ​ല​വൃ​ക്ഷ​തൈ​ക​ളും പ​ച്ച​ക്ക​റി​തൈ​ക​ളും ഉ​ല്‍പ്പാ​ദി​പ്പി​ക്കു​ന്ന അ​ഗ്രി​മ സെ​ന്‍ട്ര​ല്‍ നേ​ഴ്‌​സ​റി​യും ഫ്രൂ​ട്ട് വി​ല്ലേ​ജു​മു​ണ്ട്.

Tags : PalaSanthome Award FarmerProducer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up