അഷ്മിത ചാലിഹ
അസന്‍: കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ അഷ്മിത ചാലിഹയ്ക്ക്.
അഷ്മിതയുടെ കന്നി ബിഡബ്ല്യുഎഫ് ലോക ടൂര്‍ കിരീടനേട്ടമാണ്. ഇതോടെ ബിഡബ്ല്യുഎഫ് ലോക ടൂറില്‍ തുടര്‍ച്ചയായി രണ്ട് കിരീടം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി.
കൊറിയ മാസ്റ്റേഴ്സിനു മുമ്പുനടന്ന തായ്പെയി ഓപ്പണ്‍ ഇന്ത്യയുടെ തന്വി ശര്‍മ നേടിയിരുന്നു.
കൊറിയന്‍ ഫൈനലില്‍ ചൈനയുടെ ഹാന്‍ ഖ്വിന്ഷിയെ പിന്നില്‍നിന്നെത്തി കീഴടക്കിയാണ് അഷ്മിത മെഡലിൽ ചുംബിച്ചത്. ആദ്യ ഗെയിം ചൈനീസ് താരം 21-14നു സ്വന്തമാക്കി.
എന്നാല്‍, നിര്‍ണായകമായ രണ്ടും മൂന്നും ഗെയിമുകള്‍ (21-14, 21-14) സ്വന്തമാക്കി അഷ്മിത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കുകയായിരുന്നു.
Tags : KoreaMastersBadminton AshmitaChaliha WomensSingles Sports