കണ്ണൂർ താളിക്കാവിലെ ഫ്ലാറ്റിൽനിന്ന് പോലീസ് പിടികൂടിയ അർജുൻ ആയങ്കിയെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്തിച്ചപ്പോൾ. -ദീപിക
കൊച്ചി: അർജുൻ ആയങ്കിയെ വീണ്ടും ജയിലിലെത്തിച്ചത് കോതമംഗലത്ത് തുടങ്ങിയ വെല്ലുവിളി. പോലീസിനെ വെല്ലുവിളിച്ച് തുടങ്ങിയ അർജുൻ ആയങ്കി പിന്നീട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയുമടക്കം അധിക്ഷേപിച്ചതോടെ കരിപ്പുർ സ്വർണം പൊട്ടിക്കൽ കേസിലൂടെ കുപ്രസിദ്ധനായ അർജുന്റെ പേരിൽ എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകൾ.
കഴിഞ്ഞ മേയിൽ കോതമംഗലം പുന്നേക്കാട് കരിയിലപ്പാറയിലെ ഹോം സ്റ്റേയിൽ അർജുനും സംഘവും എത്തിയതറിഞ്ഞ് ഇവിടെയെത്തിയ റൂറൽ പോലീസ് ഇയാളെയും അഞ്ചു കൂട്ടാളികളെയും കരുതൽ തടങ്കലിലാക്കി.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ റെയ്ഡിനു നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കും ഊന്നുകൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമെതിരേ അർജുൻ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കി.
ഇതോടെ എറണാകുളം റൂറൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പിന്നാലെ ഇയാൾ ഒളിവിൽപ്പോയി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ പഴയ ജാമ്യവും റദ്ദാക്കപ്പെട്ടു.
ഇതിനിടയിലും ഭീഷണിയും വെല്ലുവിളിയും തുടർന്ന അർജുൻ പോലീസിനെ പരിഹസിച്ചും മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചും പോസ്റ്റിട്ടു. മൂവാറ്റുപുഴ ഡിവൈഎസപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇയാളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരയുന്നതിനിടെയായിരുന്നു ഇത്.
Tags : Arjun Ayanki Kothamangalam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash