x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിൽ വീഴ്ച; നടപടിക്കു സിപിസിബി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 10, 2026 01:39 AM IST | Updated: August 10, 2026 01:39 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ട്ട​​​ലം​​​ഘ​​​ന​​​ത്തി​​​ന് 17 സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ് (സി​​​പി​​​സി​​​ബി).

ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ മാ​​​ലി​​​ന്യ​​​ങ്ങ​​​ളു​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ൽ, സം​​​സ്ക​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ലെ ച​​​ട്ട​​​ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​യാ​​​ണു ട്രൈ​​​ബ്യൂ​​​ണ​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ വേ​​​സ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് ച​​​ട്ട​​​പ്ര​​​കാ​​​രം വ​​​ള​​​രെ പ​​​രി​​​മി​​​ത​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ ഒ​​​ന്നാ​​​ണ് ആ​​​ഴ​​​ത്തി​​​ൽ കു​​​ഴി കു​​​ഴി​​​ച്ച് സം​​​സ്ക​​​രി​​​ക്കു​​​ന്ന രീ​​​തി. എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഈ ​​​രീ​​​തി​​​യാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് സി​​​പി​​​സി​​​ബി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

പൊ​​​തു​​​വാ​​​യ ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ൽ മാ​​​ലി​​​ന്യ​​​സം​​​സ്ക​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത ഗ്രാ​​​മീ​​​ണ അ​​​ല്ലെ​​​ങ്കി​​​ൽ വി​​​ദൂ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ ഇ​​​തി​​​ന് അ​​​നു​​​മ​​​തി​​​യു​​​ള്ളൂ. കൂ​​​ടാ​​​തെ, ഇ​​​തി​​​നാ​​​യി അ​​​ത​​​ത് സം​​​സ്ഥാ​​​ന അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യും ആ​​​വ​​​ശ്യ​​​മാ​​​ണ്.പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ 111 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും രാ​​​ജ​​​സ്ഥാ​​​നി​​​ൽ 33 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ച​​​ട്ട​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ലം​​​ഘി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് സി​​​പി​​​സി​​​ബി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ട്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​ണു നീ​​​ക്കം.

Tags : CPCB Action Negligence Disposing MedicalWaste Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up