പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മുകഷ്മീരിൽ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ളതായി സംശയിക്കുന്ന 26 കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്.
സോപോർ ജില്ലയിലെ വിവിധഭാഗങ്ങളിലുള്ള ജമാഅത്തെ ഇസ്ലാമി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.
നേരത്തേ പോലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പരിശോധനയിൽ നിർണായകരേഖകളും ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
Tags : Raids JamaateIslami Kashmir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash