x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ഇ​നി കേ​ര​ളം ആ​കും; പേ​രു​മാ​റ്റ ബി​ൽ ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും

നാഷണൽ ഡെസ്ക്
Published: August 10, 2026 04:13 AM IST | Updated: August 10, 2026 04:13 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഷെ​ഡ്യൂ​ളി​ൽ കേ​ര​ള എ​ന്ന​ത് കേ​ര​ള​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ബി​ൽ ഇ​ന്ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ക്കു​ക. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​യോ​ഗം ഈ ​പേ​രു​മാ​റ്റ​ത്തി​ന് ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

2024 ജൂ​ൺ 24ന് ​കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി. ബി​ൽ നി​യ​മ​മാ​യി മാ​റു​മ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലെ​ല്ലാം കേ​ര​ള എ​ന്ന​ത് കേ​ര​ളം എ​ന്ന് മാ​റ​പ്പെ​ടും. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ലം മു​ത​ൽ ഐ​ക്യ കേ​ര​ളം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 1956 ന​വം​ബ​ർ ഒ​ന്നി​നാ​ണ് കേ​ര​ളം സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ത്. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം പ​ട്ടി​ക​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് കേ​ര​ള എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഈ ​പോ​രാ​യ്മ പ​രി​ഹ​രി​ച്ചാ​ണ് ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പേ​ര് കേ​ര​ളം എ​ന്ന് മാ​റ്റു​ന്ന​ത്.

Tags : Kerala Keralam Name Change Lok Sabha Amit Shah

Recent News

Corehub Up