മടക്കിമല: വയനാട് ഗവ. മെഡിക്കല്‍ കോളജ് മടക്കിമലയില്‍ ലഭ്യമാകുന്ന ഭൂമിയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജിനചന്ദ്ര സ്മാരക മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് ഹാളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് പി.പി. റെനീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സലാം നീലിക്കണ്ടി നയപ്രഖ്യാപന രേഖ അവതരിപ്പിച്ചു.
ആക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് കണ്‍വീനര്‍ ഗഫൂര്‍ വെണ്ണിയോട്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസര്‍ പാലക്കല്‍ (വെങ്ങപ്പള്ളി), വി.പി. യൂസഫ് (കണിയാമ്പറ്റ), കെ. അസ്മ (പടിഞ്ഞാറത്തറ), സി.പി. രജിത (കോട്ടത്തറ), പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈര്‍, ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയല്‍, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഹാരിസ് കണ്ടിയന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു ജേക്കബ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ശശി പന്നിക്കുഴി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുനില്‍കുമാര്‍, കമല രാമന്, വിവിധ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Public collective