മേപ്പാടി: വീട്ടുമുറ്റത്ത് ഒരേ സമയം മൂന്നു പുലികള്‍. പൂത്തകൊല്ലിയിലെ സുബ്രഹ്മണ്യന്റെ വീട്ടിലെ സിസിടിവിയിലാണ് രാത്രി മുറ്റത്തുകൂടി മൂന്നു പുലികള്‍ നടന്നുനീങ്ങുന്ന ദൃശ്യം പതിഞ്ഞത്. നേരത്തേ പതിഞ്ഞ ദൃശ്യം കഴിഞ്ഞ ദിവസമാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ദൃശ്യം പുറത്തുവന്നതോടെ പ്രദേശവാസിള്‍ ഭീതിയിലായി. പുലികളെ പേടിച്ച് രാത്രി പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് പൂത്തകൊല്ലിയിലും സമീപങ്ങളിലുമുള്ളവര്. പൂത്തകൊല്ലിയില്‍ മുമ്പും പുലി സാന്നിധ്യം ഉണ്ടായിട്ടുണ്ടെങ്കിലും മൂന്നെണ്ണം ഒന്നിച്ച് എത്തുന്നത് ആദ്യമായാണെന്നു നാട്ടുകാര്‍ പറഞ്ഞു.