Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Courtyard

കാ​പ്പാ​ട് വീ​ട്ടു​മു​റ്റ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കാ​പ്പാ​ട് ര​ണ്ടു വ​യ​സു​കാ​ര​ൻ വീ​ട്ടു​മു​റ്റ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ചു. കാ​പ്പാ​ട് ക​ണ്ണം​ക​ട​വ് പ​ടി​ഞ്ഞാ​റെ​മൂ​സ​ക്ക​ണ്ടി വീ​ട്ടി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ൻ മാ​സി​നാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തി വീ​ടി​ന്റെ മു​റ്റ​ത്ത് രൂ​പ​പ്പെ​ട്ട ഒ​രു ചെ​റി​യ കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് ര​ക്ഷി​താ​ക്ക​ളും മ​റ്റ് വീ​ട്ടു​കാ​രും വീ​ടി​നു​ള്ളി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി വീ​ണ​ത് ആ​രും പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. കു​റ​ച്ചു സ​മ​യ​ത്തി​ന് ശേ​ഷ​മാ​ണ് വെ​ള്ള​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന കു​ട്ടി​യെ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ന്ന​ത്.

ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി പ​ത്തോ​ടെ മ​രി​ച്ചു.

Latest News

Corehub Up