കൂരാച്ചുണ്ട്:പഞ്ചായത്തിലെ ആറാം വാർഡ് കക്കയം മുപ്പതാംമൈലിൽ താമസിക്കുന്ന കുടുംബങ്ങളെ ഭീതിയിലാക്കി വീട്ടുമുറ്റത്ത് കാട്ടാനകൾ.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് കക്കയം റോഡരികിൽ താമസിക്കുന്ന കർഷകരായ തേക്കാനത്ത് ബേബി, പാറക്കൽ തങ്കച്ചൻ എന്നിവരുടെ വിട്ടുമുറ്റത്താണ് അഞ്ചോളം കാട്ടാനകളിറങ്ങി ഭീതിവിതച്ചത്.വീടിനരികിൽ നട്ടു പരിപാലിച്ച ഇവരുടെ കൃഷികൾക്കും നാശം സംഭവിച്ചു.
കഴിഞ്ഞ ദിവസങ്ങളായി ഇതിന് സമീപമായി വരുന്ന കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശത്ത് കാട്ടാനശല്യത്തെ തുടർന്ന് വനംവകുപ്പിന്റെ ആർആർടി സംഘം കാട്ടാനകളെ തുരത്തിയപ്പോൾ അവ കൂട്ടത്തോടെ ഈ പ്രദേശത്തേക്ക് നീങ്ങിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ സാഹചര്യത്തിൽ വനംവകുപ്പിന്റെ അടിയന്തിര ശ്രദ്ധ ഈപ്രദേശത്തേക്കും ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : nattu vishesham fields reached courtyard Kakkayam.