തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ തിരിച്ചുവരവിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയാണ് ട്രിവാൻഡ്രം റോയൽസ്. കഴിഞ്ഞ സീസണിലെ പിഴവുകളിൽനിന്നു പാഠമുൾക്കൊണ്ട് വ്യക്തമായ മുന്നൊരുക്കത്തോടെയാണ് ട്രിവാൻഡ്രം റോയൽസ് ഇത്തവണ കളിക്കാനിറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഒരേപോലെ കരുത്തുള്ള സന്തുലിതമായൊരു ടീമാണ് ഇത്തവണ റോയൽസിന്റേത്.
കഴിഞ്ഞ സീസണിലെ കാ പ്റ്റനായ കൃഷ്ണപ്രസാദ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. ഒരു സെഞ്ചുറിയടക്കം 479 റണ്‍സ് നേടിയ കൃഷ്ണപ്രസാദായിരുന്നു കഴിഞ്ഞ സീസണിൽ ലീഗിലെ ടോപ് സ്കോറർ. വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദിനെ ടീമിലെത്തിച്ചതോടെ റോയൽസിന്റെ ബാറ്റിംഗ് നിര കൂടുതൽ ശക്തമായി. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ താരമായ വിഷ് ണു വിനോദ്, വിജയ് ഹസാരെ ട്രോഫിയിലടക്കം കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്.
കഴിഞ്ഞ രണ്ടു സീസണിലും ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരങ്ങളിലൊരാൾ കൂടിയായ വിഷ് ണുവിന്റെ സാന്നിധ്യം ബാറ്റിംഗ് നിരയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. മധ്യനിരയിൽ അണിനിരക്കുന്നത് സ്ഥിരതയാർന്ന ബാറ്റിംഗിലൂടെ ശ്രദ്ധേയരായ ഗോവിന്ദ് ദേവ് പൈയും അക്ഷയ് മനോഹറുമാണ്. അടുത്തിടെ സമാപിച്ച എൻഎസ്കെ ട്രോഫിയിൽ 36 പന്തുകളിൽ 87 റണ്‍സ് നേടി ശ്രദ്ധേയനായ സുധീഷ് മോഹനും റോയൽസ് നിരയിലുണ്ട്.
ബാറ്റിംഗിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നതിനൊപ്പം, വിക്കറ്റിനു പിന്നിലും തിളങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാരായ ഉജ്വൽ കൃഷ് ണയും ഭരത് സൂര്യയും ചേരുന്പോൾ ആഴവും വൈവിധ്യവുമുള്ളൊരു ബാറ്റിംഗ് നിരയാണ് ഇത്തവണ റോയൽസിന്റേത്.
അനുഭവസന്പത്തും യുവത്വവും സമന്വയിക്കുന്ന മികച്ച ഓൾറൗണ്ട് നിരയാണ് റോയൽസിന്റെ മറ്റൊരു കരുത്ത്. സീനിയർ താരങ്ങളായ സി.വി. വിനോദ് കുമാറിനെയും മുൻ കേരള കാ പ്റ്റൻ സിജോമോൻ ജോസഫിനെയും ടീമിലെത്തിക്കാൻ കഴിഞ്ഞതു ടീമിനു മുതൽക്കൂട്ടാകും. എം. നിഖിൽ, അഭിഷേക് പി. നായർ തുടങ്ങിയ താരങ്ങളും ഓൾറൗണ്ടർമാരായി ഇത്തവണ ടീമിലുണ്ട്. എൻഎസ്കെ ട്രോഫിയിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനങ്ങളിലൂടെ നിഖിൽ ശ്രദ്ധേയനായിരുന്നു.
എൻ.പി. ബേസിലും രാഹുൽ ചന്ദ്രനും നേതൃത്വം നൽകുന്ന പേസ് ബൗളിംഗ് നിരയിൽ വിനോദ് കുമാറും ശ്രീഹരി നായരും കൂടിയുണ്ട്. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള കൂട്ടുകെട്ടിനൊപ്പം സിജോമോൻ ജോസഫും വി. അജിത്തും ചേരുന്പോൾ എതിരാളികൾക്ക് വെല്ലുവിളിയാകും. അഭിഷേക് മോഹനാണ് ടീമിന്റെ മുഖ്യ പരിശീലകൻ. അസിസ്റ്റന്റ് കോച്ചുമാരായി മദൻ മോഹൻ, അതുൽ ഡയമണ്ട് എന്നിവരും ടീമിനൊപ്പമുണ്ട്. എസ്.എസ്. വരുണ്‍ (ഫിസിയോ), അഖിൽ ചിന്തു (സ് ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച്), സൂരജ് നായർ (ടീം മാനേജർ) എന്നിവരാണ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ.
ജോസ് പട്ടാറ, എസ്. പ്രിയദർശൻ, കീർത്തി സുരേഷ്, റിയാസ് ആദം, ഷിബു മാത്തായി, ടോം ജോസഫ്, സലീൽ ഗുപ്ത എന്നിവരാണ് ടീമിന്റെ ഉടമകൾ.
Tags :