മലപ്പുറം: ഉന്നതവിജയങ്ങൾ നേടി മികച്ച ജീവിത സാഹചര്യങ്ങൾ നേടുന്പോഴും സ്വന്തം കുടുംബത്തെയും സമൂഹത്തെയും ചേർത്തുപിടിച്ചു മുന്നോട്ടു പോകണമെന്ന് പൊതുമാരമത്ത് മന്ത്രി പി.കെ. ബഷീർ. മലപ്പുറം സെൻട്രൽ സഹോദയ ജില്ലയിലെ സിബിഎസ്ഇ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർഥികളെയും സ്്കൂളുകളെയും അനുമോദിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം മഅ്ദിൻ അക്കാഡമിയിൽ നടത്തിയ ടോപ്പേഴ്സ് മീറ്റിൽ 960 വിജയികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ടി.പി. അഷ്റഫലി എംഎൽഎ മുഖ്യാതിഥിയായിരുന്നു. മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്് മജീദ്, സി.സി. അനീഷ് കുമാർ, പി. പത്മകുമാർ, വി.എ. കബീർ, സഹോദയ ഭാരവാഹികളായ ഫാ. തോമസ് ജോസഫ്, വി. മധുസൂദനൻ, ടി. അബ്ദുസമദ് കെ.മുഹമ്മദ് റഫീഖ്, ഷിജു വർക്കി, എൻ.ജി. സുരേന്ദ്രൻ, അമീന ജഹാൻ, ഷാഹുൽ ഹമീദ്, കെ.പി. ഫഹദ്, മനോജ് വി. മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
Tags : nattu vishesham Along with achieving great success