തൃക്കൊടിത്താനം: എകെസിസി തൃക്കൊടിത്താനം ഫൊറോന നേതൃസംഗമവും സമുദായ ശക്തീകരണ പഠനശിബിരവും പായിപ്പാട് ലൂര്‍ദ് മാതാ പാരിഷ്ഹാളില്‍ നടത്തി. അതിരൂപതാ വികാരി ജനറാള്‍ മോൺ. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. ജോമോന് കടപ്രാക്കുന്നേല് ആമുഖസന്ദേശം നല്കി. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, യൂണിറ്റ് ഡയറക്ടര്‍ ഫാ. എബി ചങ്ങംങ്കേരി, അഡ്വ. ഡെന്നീസ് ജോസഫ്, സിസി സെബാസ്റ്റ്യൻ, സോജി ജോസഫ്, ബോബി മുക്കാടൻ, ജോഷി കൊല്ലാപുരം, ത്രേസ്യാമ്മ ജോസഫ്, സിബിച്ചന് ശ്രാങ്കന് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Thrikkodithanam Forane