x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടു​ചി​റ-​എ​ഴു​മാ​ന്തു​രു​ത്ത് റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം


Published: August 10, 2026 05:15 AM IST | Updated: August 10, 2026 05:15 AM IST

ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ-​എ​ഴു​മാ​ന്തു​രു​ത്ത് റോ​ഡ് നി​ര്‍​മാ​ണം 15ന് ​ശേ​ഷം ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​ന്ന് മു​ത​ല്‍ റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു.

മു​ട്ടു​ചി​റ മു​ത​ല്‍ ഇ​എ​സ്ബി വി​രി​ച്ചു റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ മു​മ്പ് ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്. 84 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ പ​ദ്ധ​തി​യാ​ണ് കെ​എ​സ്ടി​പി ന​ട​പ്പാ​ക്കു​ന്ന​ത്.

മു​ട്ടു​ചി​റ-​ആ​യാം​കു​ടി-​ഏ​ഴു​മാ​ന്തു​രു​ത്ത്-​വ​ട​യാ​ര്‍ ച​ന്ത​പ്പാ​ലം-​വെ​ള്ളൂ​ര്‍-​മു​ള​ക്കു​ളം അ​മ്പ​ല​പ്പ​ടി ജം​ഗ്ഷ​ന്‍ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ മു​ട​ങ്ങി​പ്പോ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കാ​നും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് അ​റി​യി​ച്ചു.

ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വി​വി​ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ല​വി​ഭ​വ മ​ന്ത്രി​യു​ടെ ചേം​ബ​റി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. റോ​ഡ് നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​വി​ധ ത​ര​ത്തി​ലു​ള്ള യൂ​ട്ടി​ലി​റ്റീ​സ് പു​നഃ​ക്ര​മീ​ക​രി​ക്കും. ഇ​തു​പ്ര​കാ​രം പി​ഡ​ബ്ല്യു​ഡി, കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ന്‍​ജി​നി​യ​ര്‍​മാ​രും ജോ​യി​ന്‍റ് ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ന​ട​ത്തും.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി​ക​ള്‍ പ​രി​ശോ​ധി​ച്ചു, സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി ന​ട​പ്പാ​ക്കും. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള​തും പു​നഃക്ര​മീ​ക​രി​ക്കാ​നു​ള്ള​തും പ​രി​ശോ​ധി​ച്ച് ഉ​ട​ന്‍ തീ​ര്‍​പ്പാ​ക്കും. മു​ട്ടു​ചി​റ-​വാ​ലാ​ച്ചി​റ റെ​യി​ല്‍​വേ ഗേ​റ്റ് റോ​ഡി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ഓ​ട​ക​ളു​ടെ അ​ശാ​സ്ത്രീ​യ​ത പ​രി​ശോ​ധി​ച്ചു തീ​ര്‍​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ടാ​റിം​ഗ് പ്ര​വൃര്‍​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി പൂ​ര്‍​ത്തി​യാ​ക്കും. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ബി​എം ആ​ൻഡ് ബി​സി ടാ​റിം​ഗ് ജോ​ലി​ക​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഉ​ട​ന്‍ത​ന്നെ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നാ​യ​ത്.

മു​ട്ടു​ചി​റ​യി​ല്‍​നി​ന്നും ആ​യാം​കു​ടി വ​ഴി എ​ഴു​മാ​ന്തു​രു​ത്ത് ഭാ​ഗ​ത്തേ​ക്ക് റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടൊ​പ്പം മു​ള​ക്കു​ളം അ​മ്പ​ല​പ്പ​ടി ഭാ​ഗ​ത്ത് നി​ന്നും വെ​ള്ളൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്കു​മു​ള്ള റോ​ഡ് നി​ര്‍​മാ​ണ​വും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ന്‍ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ച്ചു അം​ഗീ​ക​രി​ച്ച പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം മു​ട്ടു​ചി​റ-​വ​ട​യാ​ര്‍-​മു​ള​ക്കു​ളം റോ​ഡ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 84 കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ പ​ദ്ധ​തി​യാ​ണ് അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ കെ​എ​സ്ടി​പി വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ര്‍ ഇ​കെ​കെ ക​മ്പ​നി​യാ​ണ് പ്ര​വ​ര്‍​ത്തി​യു​ടെ പു​തു​ക്കി​യ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്

Tags : nattu vishesham Government decides to begin

Recent News

Corehub Up