x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്ക​ത്തെ ഫ​യ​ർ​സ്റ്റേ​ഷ​ൻ വെ​ള്ള​ത്തി​ൽ


Published: August 10, 2026 05:14 AM IST | Updated: August 10, 2026 05:14 AM IST

വൈ​ക്കം: ക​ന​ത്ത മ​ഴ​യും കി​ഴ​ക്ക​ൻ വെ​ള്ള​വും ചേ​ർ​ന്ന് വൈ​ക്ക​ത്തെ മു​ക്കു​മ്പോ​ൾ ദു​രി​ത​ബാ​ധി​ത​രേ ക​ര​പ​റ്റി​ക്കാ​ൻ പാ​ഞ്ഞെ​ത്തു​ന്ന അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ വൈ​ക്ക​ത്തെ ആ​സ്ഥാ​നം വെ​ള​ള​ത്തി​ൽ. ര​ക്ഷാപ്ര​വ​ർ​ത്ത​ക​രും ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും എ​ത്തേ​ണ്ട വാ​ഹ​ന​ങ്ങ​ള​ട​ക്കം വെ​ള്ള​ത്തി​ലാ​ണ്. നി​ലം നി​ക​ത്തി​യ സ്ഥ​ല​മാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന​യ്ക്ക് ഓ​ഫീ​സി​ന് ന​ൽ​കി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ള​പ്പൊ​ക്ക സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടം വെ​ള്ള​ക്കെ​ട്ടി​ലാ​കാ​റു​ണ്ട്. ദു​രി​ത സ​മ​യ​ങ്ങ​ളി​ൽ സ​ഹാ​യ​വു​മാ​യി എ​ത്തേ​ണ്ട​വ​ർ നീ​ന്തി വേ​ണം സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​ത്തെ​ത്താ​ൻ.

മ​ലി​ന​ജ​ല​വും ചെ​ളി​യും ചു​റ്റും നി​റ​ഞ്ഞ നി​ല​യി​ലാ​ണ് ഫ​യ​ർ​സ്റ്റേ​ഷ​ൻ. വി​ളി​യെ​ത്തി​യാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ പാ​ഞ്ഞു ക​യ​റി​യാ​ണ് ഇ​വ​ർ ദു​ര​ന്ത​മു​ഖ​ത്ത് എ​ത്തേ​ണ്ട​ത്. എ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​വ​ർ​ക്ക് നീ​ന്തി​ക്ക​യ​റേ​ണ്ട സ്ഥി​തി​യാ​ണ്. വാ​ഹ​ന​ങ്ങ​ളും വേ​ഗ​ത്തി​ൽ പു​റ​ത്തി​റ​ക്കാ​നാ​വി​ല്ല.

മ​ഴ​ക്കാ​ല​മാ​യാ​ൽ വൈ​ക്ക​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യി​ലാ​കും. റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ മ​റി​ഞ്ഞു വീ​ഴു​ന്ന​തും വൈ​ദ്യു​തി പോ​സ്റ്റു​റു​ക​ൾ ഒ​ടി​ഞ്ഞു വീ​ഴു​ന്ന​തും ലൈ​ൻ പൊ​ട്ടി​വീ​ഴു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​കും. അ​വി​ടേ​ക്കെ​ല്ലാം ഓ​ടി​യെ​ത്താ​ൻ സ്റ്റേ​ഷ​നി​ൽ നി​ന്ന് നീ​ന്തി പു​റ​ത്തു ക​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ൽ നി​ന്ന് ഈ ​ര​ക്ഷാ സേ​ന​യെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : nattu vishesham Vaikom Fire Station Submerged

Recent News

Corehub Up