x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ല്‍​എ ഹെ​ല്‍​പ് ഡെ​സ്‌​ക്ക് ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു


Published: August 10, 2026 05:11 AM IST | Updated: August 10, 2026 05:11 AM IST

ക​ടു​ത്തു​രു​ത്തി: യൂ​ത്ത് ഫ്ര​ണ്ട് ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍​എ ഹെ​ല്‍​പ് ഡെ​സ്‌​ക്കി​ന്‍റെ ഭാ​ഗ​മാ​യി ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ക​ടു​ത്തു​രു​ത്തി ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് കി​റ്റ് കൈ​മാ​റി​യ​ത്. ക്യാ​മ്പി​ല്‍ നി​ന്നും തി​രി​കെ വീ​ടു​ക​ളി​ലെ​ത്തു​ന്പോ​ള്‍ ഭ​ക്ഷ​ണ​ത്തി​നും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തി​രി​ക്കു​വാ​നാ​ണ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി.

യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ന്‍ മാ​ളി​യേ​ക്ക​ല്‍, ജോ​ണി ക​ണി​വേ​ലി​ൽ, സാ​ജു മാ​ഞ്ഞാ​ലി​ല്‍, തോം​സ​ണ്‍ പു​തു​കു​ള​ങ്ങ​ര, ബി​ബി​ന്‍ പാ​റാ​വേ​ലി​ൽ, സ​നോ​ജ് ഞീ​ഴൂ​ര്‍, ജോ​സ്‌​മോ​ന്‍ മ​ര​ങ്ങാ​ട്ടു​പ്പ​ള്ളി, ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ, അ​നീ​ഷ് വാ​ക്കാ​ട്, ജോ​ര്‍​ജ് ഷാ​ജി, സു​രേ​ഷ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham MLA help desk distributed kits

Recent News

Corehub Up