x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടാ​റു​കാ​ര്‍​ക്കും എ​ഴു​മാ​ന്തു​രു​ത്തു​കാ​ര്‍​ക്കും ദു​ര​ന്ത​മൊ​ഴി​യാ​ൻ കാ​ത്തി​രി​ക്ക​ണം


Published: August 10, 2026 05:16 AM IST | Updated: August 10, 2026 05:16 AM IST

ക​ടു​ത്തു​രു​ത്തി: മ​ഴ മാ​റി, വെ​യി​ല്‍ വ​ന്നു. മു​ണ്ടാ​റു​കാ​ര്‍​ക്കും എ​ഴു​മാ​ന്തു​രു​ത്തു​കാ​ര്‍​ക്കും വെ​ള്ള​ക്കെ​ട്ടി​ല്‍​നി​ന്ന് ആ​ശ്വാ​സം ല​ഭി​ക്കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ജ​ല​നി​ര​പ്പ് കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും വെ​ള്ളം പൂ​ര്‍​ണ​മാ​യും ഇ​റ​ങ്ങാ​ന്‍ ഇ​നി​യും ദി​വ​സ​ങ്ങ​ള്‍ ക​ഴി​യ​ണം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും മു​റ്റ​ത്ത​ട​ക്കം ഇ​പ്പോ​ഴും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. തോ​ടു​ക​ളും പു​ഴ​ക​ളും സ​മ​യ​ത്ത് തെ​ളി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് മു​ണ്ടാ​ര്‍ സ്വ​ദേ​ശി​യാ​യ ഷാ​ജി പ​റ​ഞ്ഞു.

പാ​യ​ലും പോ​ള​യും നി​റ​ഞ്ഞ​തോ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ് തോ​ടു​ക​ളും പു​ഴ​ക​ളും. പ്ര​ധാ​ന​പ്പെ​ട്ട ഇ​ട​ത്തോ​ടു​ക​ളെ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണെ​ന്ന് മു​ണ്ടാ​റി​ലെ മെം​ബ​ര്‍ പ്ര​മീ​ള ഷി​ബു പ​റ​ഞ്ഞു. 200-ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടി​യി​ല്ലെ​ങ്കി​ല്‍ മ​ഴ ശ​ക്ത​മാ​കു​മ്പോ​ള്‍ വീ​ണ്ടും പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്ന് പ്ര​മീ​ള പ​റ​യു​ന്നു.

വേ​മ്പ​നാ​ട്ട് കാ​യ​ലി​ലേ​ക്കാ​ണ് ജ​ലാ​ശ​യ​ങ്ങ​ള്‍ വ​ഴി ഇ​വി​ടെ​നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി പോ​കേ​ണ്ട​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളെ​ല്ലാം​ത​ന്നെ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് താ​മ​സം മാ​റ്റി​യ പ​ല​രും ഇ​പ്പോ​ഴും തി​രി​കെ വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല. വീ​ട്ടി​ല്‍ വ​ന്നാ​ല്‍ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക​യെ​ന്ന​താ​ണ് കു​ടും​ബ​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ വെ​ല്ലു​വി​ളി. വീ​ടു​ക​ള്‍​ക്ക് ഉ​ള്‍​ഭാ​ഗ​ത്തെ​ല്ലാം ചെ​ളി​യും മ​ണ്ണും അ​ടി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ള്‍ ഒ​ന്നു​ത​ന്നെ വീ​ട്ടി​നു​ള്ളി​ലി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. എ​ങ്കി​ല്‍​മാ​ത്ര​മേ ഇ​വ​ര്‍​ക്ക് പ​ഴ​യ​പോ​ലെ വീ​ടി​നു​ള്ളി​ല്‍ താ​മ​സി​ക്കാ​നാ​കൂ.

പ​ല​ഭാ​ഗ​ത്തും വൈ​ദ്യു​തി​ബ​ന്ധം ത​ട​സ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്. ചു​റ്റും​വെ​ള്ളം ആ​ണെ​ങ്കി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​യും നേ​രി​ടു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല റോ​ഡു​ക​ലി​ല്‍ നി​ന്നും വെ​ള്ളം പൂ​ര്‍​ണ​മാ​യും ഇ​റ​ങ്ങി​യി​ട്ടി​ല്ല. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യാ​യ എ​ഴു​മാ​ന്തു​രു​ത്തി​ലും എ​റു​മ​ത്തു​രു​ത്തി​ലും ഉ​ള്‍​പ്പെ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും വെ​ള്ളം പൂ​ര്‍​ണ​മാ​യും ഇ​റ​ങ്ങി​യി​ട്ടി​ല്ല. ഇ​ത് മേ​ഖ​ല​യി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്.

Tags : nattu vishesham Mundar and Ezhumanthuruthu

Recent News

Corehub Up