x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​വ​ർ​ച്ച: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 10, 2026 04:19 AM IST | Updated: August 10, 2026 04:19 AM IST

പിടിയിലായ പ്രതികൾ.

തൃ​ശൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടി​ട​ത്തു ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. ചാ​വ​ക്കാ​ട് തൊ​ട്ടാ​പ്പ് പാ​റ​ക്ക​ൽ സാ​ദി​ഖ് (19), പീ​ച്ചി ചെ​ന്നാ​യ്പ്പാ​റ ഡാ​നി ജോ​ർ​ജ് (27) എ​ന്നി​വ​രാ​ണു ഗു​രു​വാ​യൂ​രി​ൽ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വൃ​ദ്ധ ദ​ന്പ​തി​ക​ളെ​യും ലോ​ട്ട​റി വി​ല്പ​ന​ക്കാ​രാ​യ വി​ക​ലാം​ഗ​നെ​യും മ​ർ​ദി​ച്ചു പ​ണ​വും എ​ടി​എം കാ​ർ​ഡും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ത്തു​കൃ​ഷ്ണ​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സി​റ്റി കാ​മ​റ ക​ണ്‍​ട്രോ​ളി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് പ്ര​തി​ക​ളെ ഗു​രു​വാ​യൂ​രി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ സാ​ദി​ഖി​ന് തൃ​ശൂ​ർ ഈ​സ്റ്റ്, കു​ന്നം​കു​ളം, ഗു​രു​വാ​യൂ​ർ, വാ​ഴ​ക്കാ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. എ​സി​പി ടി.​ആ​ർ. രാ​ജേ​ഷ്, ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ന്ദ്ര സിം​ഹ​ൻ, എ​സ്ഐ​മാ​രാ​യ ജീ​സ് മാ​ത്യു, വ​രു​ണ്‍, എ​സി​പി സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഹ​രീ​ഷ്, ദീ​പ​ക്, ഈ​സ്റ്റ് സ്റ്റേ​ഷ​ൻ സ്ക്വാ​ഡ് സൂ​ര​ജ്, ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up