x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"അ​ര​ങ്ങ് 2026' സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 10, 2026 03:19 AM IST | Updated: August 10, 2026 03:19 AM IST

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ തി​ര​നോ​ട്ടം സം​ഘ​ടി​പ്പി​ച്ച "അ​ര​ങ്ങ് 2026' ല്‍ ​അ​ര​ങ്ങേ​റി​യ കാ​ല​കേ​യ​വ​ധം ക​ഥ​ക​ളി.

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "തി​ര​നോ​ട്ടം അ​ര​ങ്ങ് 2026' സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​തീ​യ​വി​ദ്യാ​ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ഥ​ക​ളി ക്ല​ബ് ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി പ്ര​ദീ​പ് ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ര​തീ​യവി​ദ്യാ​ഭ​വ​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി.​എ. നാ​യ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്‍ മാ​ന്‍ സി. ​ന​ന്ദ​കു​മാ​ര്‍, ക്രൈ​സ്റ്റ് കോ​ള​ജ് ഐ​കെ​എ​സ് സെ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി​നീ​ത ജ​യ​കൃ​ഷ്ണ​ന്‍, അ​മ്മ​ന്നൂ​ര്‍ ഗു​രു​കു​ലം പ്ര​സി​ഡ​ന്‍റ്് ക​ലാ​മ​ണ്ഡ​ലം രാ​ജീ​വ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

സെ​ക്ര​ട്ട​റി അ​ഡ്വ. രാ​ജേ​ഷ് ത​മ്പാ​ന്‍ സ്വാ​ഗ​ത​വും തി​ര​നോ​ട്ടം ട്ര​ഷ​റ​ര്‍ ശ​ശി​കു​മാ​ര്‍ തോ​ട്ടു​പു​റം കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. ഡോ. ​കെ.​എ​ന്‍. പി​ഷാ​ര​ടി സ്മാ​ര​ക ക​ഥ​ക​ളി ക്ല​ബ്ബി​ന്‍റെ സം​ഘാ​ട​ന​ത്തി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് ഐ​കെ​എ​സ് സെ​ല്ലി​ന്‍റെ​യും ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ര​ങ്ങ് 2026 പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ക്കി​ത്തി​രി​മാ​രു​ടെ മ​ര​ണാ​ന​ന്ത​ര സം​സ്‌​കാ​ര​ത്തി​നു​ശേ​ഷം ന​ട​ക്കാ​റു​ള്ള ദ​ശ​മം കൂ​ത്തി​ന്‍റെ അ​പൂ​ര്‍​ വ​രം​ഗാ​വ​ത​ര​ണം ഏ​റെ പു​തു​മ​നി​റ​ഞ്ഞ​താ​യി​രു​ന്നു. ഡോ. ​അ​പ​ര്‍​ണ ന​ങ്ങ്യാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സ​ന്താ​ന​ഗോ​പാ​ലം ദ​ശ​മം​കൂ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. അ​പൂ​ര്‍​വ​മാ​യി മാ​ത്രം രം​ഗ​ത്ത് അ​വ​ത​രി​പ്പി​ക്കാ​റു​ള്ള നാ​ലു​നോ​ക്ക് പു​റ​പ്പാ​ടും ഇ​ര​ട്ട​മേ​ള​പ്പ​ദ​വും സം​ഗീ​ത​മേ​ള​സാ​ന്ദ്ര മാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Arangu 2026

Recent News

Corehub Up