x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ട​ശാം​ക​ട​വ് ജ​ലോ​ത്സ​വം: വ​ള്ള​ങ്ങ​ളു​ടെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 10, 2026 04:02 AM IST | Updated: August 10, 2026 04:02 AM IST

ക​ണ്ട​ശാം​ക​ട​വ് ക​നോ​ലി​ക്കനാ​ലി​ൽ തു​ഴ​ച്ചി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന വ​ള്ള​ങ്ങ​ൾ.

വാ​ടാ​ന​പ്പ​ള്ളി: ക​ണ്ട​ശാം​ക​ട​വ് ജ​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ക്ല​ബു​ക​ൾ തു​ഴ​ച്ചി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ട​ശാം​ക​ട​വ്, തൃ​പ്ര​യാ​ർ, തീ​രം, ക​റു​ക​മാ​ട്, ഇ​ടി​യ​ൻ​ചി​റ ജ​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്ല​ബു​ക​ൾ തു​ഴ​ച്ചി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ചി​ല​ർ ആ​ല​പ്പു​ഴ, കോ​ട്ട​പ്പു​റം ജ​ലോ​ത്സ​വ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ണ്ട​ശാം​ക​ട​വ് ക​നോ​ലി പു​ഴ​യി​ൽ രാ​വി​ലെ​യും സ​ന്ധ്യ​ക്കു​മാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

ന​ടു​വി​ൽ​ക്ക​ര ബി​സി​എ​ൻ ക്ല​ബ് രാ​വി​ലെ ര​ണ്ട് വ​ള്ള​ത്തി​ലാ​ണ് പ​രി​ശീ​ല​നം​ന​ട​ത്തു​ന്ന​ത്. ന​ടു​വി​ൽ​ക്ക​ര​യി​ൽ​നി​ന്നു​ത​ന്നെ സം​ഘം ബോ​ട്ട് ക്ല​ബും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. തൊ​ട്ട​ടു​ത്ത പു​ളി​യം​തു​രു​ത്തി​ൽ​നി​ന്ന് ര​ണ്ട് ക്ല​ബു​ക​ളും ക​ണ്ട​ശാം​ക​ട​വ് ക​രി​ക്കൊ​ടി​യി​ൽ​നി​ന്നു​ള്ള ക്ല​ബു​ക​ളും മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Water Festival

Recent News

Corehub Up