മാള കെ. കരുണാകരൻ സ്മാരക കുടുംബാരോഗ്യ കേന്ദ്രയും
മാള: കെ. കരുണാകരൻ സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിന് "വർഗീസ് കാച്ചപ്പിള്ളി സ്മാരക ഡയാലിസിസ് യൂണിറ്റ്, മാള' എന്ന് നാമകരണം ചെയ്യാൻ ഹോസ്പിറ്റൽ മാനേജ്മെന്റ്് കമ്മിറ്റി തീരുമാനിച്ചു.
മാള സോഷ്യൽ ഫോറം സെന്റർ ഫോർ സോഷ്യൽ ചേഞ്ചസ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് സമർപ്പിച്ച നിവേദനം ഹോസ്പിറ്റൽ മാനേജ്മെന്റ് ് കമ്മിറ്റി പരിഗണിച്ച ശേഷമാണ് തീരുമാനം ഉണ്ടായത്.
മാള ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റ് യാഥാർഥ്യമാക്കുന്നതിൽ മുൻ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വർഗീസ് കാച്ചപ്പിള്ളിയാണ് നിർണായക പങ്കുവഹിച്ചത്. ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 42 ലക്ഷം രൂപ ചെലവിൽ പദ്ധതി നടപ്പാക്കിയത്.
ഡയാലിസിസ് യൂണിറ്റിന് "വർഗീസ് കാച്ചപ്പിള്ളി സ്മാരക ഡയാലിസിസ് യൂണിറ്റ്, മാള'എന്ന പേര് നൽകാനുള്ള എച്ച്എംസിയുടെ തീരുമാനം തുടർനടപടികൾക്കായി മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി.
Tags : Nattuvishesham DistrictNews DeepikaNews Dialysis Unit