x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഫ. ഏ​റ്റു​മാ​നൂ​ര്‍ സോ​മ​ദാ​സ​ന്‍ പു​ര​സ്‌​കാ​രം ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന് സ​മ്മാ​നി​ച്ചു

വെബ് ഡെസ്ക്
Published: November 23, 2026 02:31 AM IST | Updated: November 23, 2026 02:31 AM IST

ക​വി പ്ര​ഭാ​വ​ര്‍​മ ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ​ണ​ന് സ​മ്മാ​നി​ക്കു​ന്നു.


ച​ങ്ങ​നാ​ശേ​രി: അ​നു​ഗൃ​ഹീ​ത ക​വി​യും മി​ക​ച്ച വാ​ഗ്മി​യും ഭാ​ഷാ​ധ്യാ​പ​ക​നും സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡു ജേ​താ​വു​മാ​യി​രു​ന്ന പ്ര​ഫ. ഏ​റ്റു​മാ​നൂ​ര്‍ സോ​മ​ദാ​സ​ന്‍റെ പേ​രി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ സോ​മ​ദാ​സ​ന്‍ ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വും പ്ര​ഭാ​ഷ​ക​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന് ക​വി പ്ര​ഭാ​വ​ര്‍​മയാ​ണ് പു​ര​സ്‌​കാ​രം കൈ​മാ​റി​യ​ത്. അ​ന്‍​പ​തി​നാ​യി​രം രൂ​പ​യും ആ​ര്‍​ട്ടി​സ്റ്റ് ദ​ത്ത​ന്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്‍​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പു​ര​സ്‌​കാ​രം.

കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​എ​സ്. ര​വി​കു​മാ​ര്‍, ഡോ. ​റ്റി. എ. ​സു​ധാ​ക​ര​ക്കു​റു​പ്പ്, ഡോ. ​ജ​യിം​സ് മ​ണി​മ​ല, ഇ​ന്ദി​ര ടീ​ച്ച​ർ, ക​വി. എ​ന്‍.​എ​സ്. സു​മേ​ഷ് കൃ​ഷ്ണ​ന്‍, പ്രൊ​ഫ.​ടി.​ഗീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​ആ​ര്‍ ജ​യ​ല​ക്ഷ്മി​യു​ടെ കാ​വ്യ ആ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ക​വി​ത​യി​ലെ കാ​ല​മു​ദ്ര​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ.​കെ എ​സ് ര​വി​കു​മാ​ര്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags : The Prof. Ettumanoor Somadasan Award Award NattuVishesham DistrictNews

Recent News

Corehub Up