ചങ്ങനാശേരി: അനുഗൃഹീത കവിയും മികച്ച വാഗ്മിയും ഭാഷാധ്യാപകനും സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായിരുന്ന പ്രഫ. ഏറ്റുമാനൂര്‍ സോമദാസന്റെ പേരില്‍ ഏറ്റുമാനൂര്‍ സോമദാസന് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം സമ്മാനിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് കവി പ്രഭാവര്‍മയാണ് പുരസ്കാരം കൈമാറിയത്. അന്‍പതിനായിരം രൂപയും ആര്‍ട്ടിസ്റ്റ് ദത്തന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രവികുമാര്‍, ഡോ. റ്റി. എ. സുധാകരക്കുറുപ്പ്, ഡോ. ജയിംസ് മണിമല, ഇന്ദിര ടീച്ചർ, കവി. എന്‍.എസ്. സുമേഷ് കൃഷ്ണന്, പ്രൊഫ.ടി.ഗീത എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആര് ജയലക്ഷ്മിയുടെ കാവ്യ ആലാപനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ കവിതയിലെ കാലമുദ്രകള്‍ എന്ന വിഷയത്തില്‍ ഡോ.കെ എസ് രവികുമാര്‍ സ്മാരക പ്രഭാഷണം നടത്തി.