സഹായങ്ങൾ എത്തിച്ചുനൽകിയപ്പോൾ.
മാന്നാർ: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്നതിനും വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യപ്രവർത്തകർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി റോട്ടറി ക്ലബ് ഓഫ് മാന്നാറിന്റെ നേതൃത്വത്തിൽ മാന്നാർ, പരുമല സാമൂഹിക കേന്ദ്രങ്ങളിൽ മിനറൽ വാട്ടറും മറ്റ് ആവശ്യമായ സഹായങ്ങളും വിതരണം ചെയ്തു.
പ്രസിഡന്റ് അരുൺ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനത്തിൽ സെക്രട്ടറി രഞ്ജിത്ത് വി. കുറുപ്പ്, ട്രഷറർ ജിജി ജേക്കബ് കോട്ടൂർ, രാജീവ്, ഷഫീക്ക് എവർഷൈൻ, അജിത് പഴവൂർ, അനിൽകുമാർ അമ്പാടി, ശിവദാസ് പണിക്കർ എന്നിവർ പങ്കെടുത്തു.
Tags : Pulse Polio immunization Pulse Polio NattuVishesham DistrictNews