x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: November 23, 2026 02:49 AM IST | Updated: November 23, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

മൂ​ന്നാ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്ത്‌ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം 1.22 കോ​ടി രൂ​പ​യെ​ങ്കി​ലും ആ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ ജ​ന​റ​ൽ പ​ർ​പ്പ​സ് ഫ​ണ്ടു​ത​ന്നെ 87,700 രൂ​പ​യാ​ക്കി സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.

ത​ന​ത് വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഗ്രാ​ന്‍റു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പ​ർ​പ്പ​സ് ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച തീ​രു​മാ​നം പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഓ​ണ​റേ​റി​യ​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലു​മാ​ണ്.

പ്ര​ത്യേ​ക ഗ്രാ​ന്‍റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ പ​ർ​പ്പ​സ് ഫ​ണ്ട് പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്നു​മു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളോ​ട് മു​ഖം​തി​രി​ച്ചു​നി​ൽ​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നി​ല​പാ​ട് ഗോ​ത്ര​വ​ർ​ഗ ജ​ന​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​ട​മ​ല​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൂ​ട്ടി​യ​ത് പ്ര​തി​ഷേ​ധാ​ര്‍​ഹം

തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ ഏ​ക ഗോ​ത്ര​വ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി പ്ര​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ല്‍ അ​ട​ച്ചു പൂ​ട്ടി​യ സം​ഭ​വം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെന്ന് ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ ക​മ്മി​റ്റി.
ആ​റു​മാ​സ​ത്തോ​ള​മാ​യി ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​വും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍​ക്ക് ഓ​ണ​റേ​റി​യ​വും മു​ട​ങ്ങി​യ സം​ഭ​വം സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ്. പ​തി​നാ​ല് വാ​ര്‍​ഡു​ക​ളാ​യി 2236 ജ​ന​സം​ഖ്യ​യു​ള്ള ഇ​ട​മ​ല​ക്കു​ടി​യി​ലെ ആ​ദി​വാ​സി ഗ്രോ​ത്ര സ​മു​ദാ​യ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സ് അ​ട​ഞ്ഞ​തോ​ടെ ആ​ദി​വാ​സി സ​മൂ​ഹം വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​ലാ​വു​ന്ന സ്ഥി​തി​യാ​ണു​ള​ള​ത്. ത​ന​ത് ഫ​ണ്ടി​ല്ലാ​തെ പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ ഗ്രാ​ന്‍റു​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ​വും മ​റ്റ് വി​ക​സ​ന ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​തോ​ടെ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ജീ​വ​ന​ക്കാ​രോ​ടും ആ​ദി​വാ​സി സ​മൂ​ഹ​ത്തോ​ടും കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യു​ടെ സൂ​ച​ന​യാ​ണെ​ന്ന് ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. ജി​ന്‍​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. ബി​ജു​മോ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Tags : Edamalakudy Panchayat in Crisis Financial Crisis NattuVishesham DistrictNews

Recent News

Corehub Up