Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Crisis

ആ​രോ​ഗ്യ​വ​കു​പ്പ് കൈ​യി​ൽ കി​ട്ടു​മ്പോ​ൾ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത: കെ.​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​വ​കു​പ്പ് കൈ​യി​ൽ കി​ട്ടു​മ്പോ​ൾ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. കോ​ഴി​ക്കോ​ട് ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച കാ​യ​ക​ൽ​പ്പം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

മ​രു​ന്ന് ക​മ്പ​നി​ക​ൾ​ക്ക് 476 കോ​ടി രൂ​പ​ കു​ടി​ശി​ക ന​ൽ​കാ​നു​ണ്ട്. സാ​മ്പ​ത്തി​ക കു​ടിശി​ക ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​യെ പോ​ലും ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ശ​സ്ത്ര​ക്രി​യ വൈ​കാ​ൻ കാ​ര​ണം ഇ​താ​ണെന്നും മന്ത്രി പറഞ്ഞു.

ഭ​ര​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റ​ങ്ങ​ളു​ണ്ടാ​കും. അ​തി​നെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളാ​യി കാ​ണ​രു​ത്. വ​കു​പ്പി​നെ നേ​രെ​യാ​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

2017ൽ ​പാ​ല​ക്കാ​ടാ​ണ് ഷി​ഗ​ല്ല ഉ​ത്ഭവം ഉ​ണ്ടാ​യ​ത്. എ​ല്ലാ​വ​ർ​ഷ​വും രോഗം റിപ്പോർട്ട് ചെ​യ്യു​ന്നുണ്ട്. ഷി​ഗ​ല്ല ബാധിച്ചുള്ള മ​ര​ണ​വും നേ​ര​ത്തെ​യു​ണ്ടാ​യി​ട്ടു​ണ്ട്.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ പൂ​ട്ട​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ശു​ചീ​ക​ര​ണ​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leader Page

ബോക്സ് ഓഫീസ് നിശ്ചലം!; മലയാള സിനിമാ വ്യവസായം സാന്പത്തിക പ്രതിസന്ധിയിൽ

മ​​ല​​യാ​​ള സി​​നി​​മാ വ്യ​​വ​​സാ​​യം ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ൽ. ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ ര​​ണ്ട് മാ​​സ​​ങ്ങ​​ളി​​ൽ തി​​യ​​റ്റ​​റി​​ലും ഒ​​ടി​​ടി​​ക​​ളി​​ലു​​മാ​​യി റി​​ലീ​​സ് ചെ​​യ്ത​​ത് 43 ചി​​ത്ര​​ങ്ങ​​ളാ​​ണ്. ഇ​​വ​​യി​​ൽ 32 ചി​​ത്ര​​ങ്ങ​​ളും ദ​​യ​​നീ​​യ​​മാ​​യി ത​​ക​​ർ​​ന്ന​​ടി​​ഞ്ഞു.
’ച​​ത്താ പ​​ച്ച’, ’പ്ര​​ക​​ന്പ​​നം’ എ​​ന്നീ ചി​​ത്ര​​ങ്ങ​​ൾ​​ക്ക് മാ​​ത്ര​​മാ​​ണ് ബോ​​ക്സ് ഓ​​ഫീ​​സി​​ൽ ച​​ല​​നം സൃ​​ഷ്ടി​​ക്കാ​​നാ​​യ​​ത്. വ​​ന്പ​​ൻ ഹൈ​​പ്പി​​ൽ​​വ​​ന്ന ജി​​ത്തു ജോ​​സ​​ഫി​​ന്‍റെ ’വ​​ല​​തു​​വ​​ശ​​ത്തെ ക​​ള്ള​​ൻ’, ക​​ട്ട​​പ്പ​​ന​​യി​​ലെ ഋ​​ത്വി​​ക് റോ​​ഷ​​ൻ എ​​ന്ന സൂ​​പ്പ​​ർ​​ഹി​​റ്റ് സി​​നി​​മ​​യ്ക്കു ശേ​​ഷം നാ​​ദി​​ർ​​ഷാ​​യും വി​​ഷ്ണു ഉ​​ണ്ണി​​കൃ​​ഷ്ണ​​നും ഒ​​ന്നി​​ച്ച ‘മാ​​ജി​​ക് മ​​ഷ്റൂം​​സ്’, ‘സ​​ർ​​വം മാ​​യ’​​യു​​ടെ വ​​ൻ​​വി​​ജ​​യ​​ത്തി​​നു ശേ​​ഷം വ​​ലി​​യ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യെ​​ത്തി​​യ നി​​വി​​ൻ പോ​​ളി​​യു​​ടെ ‘ബേ​​ബി ഗേ​​ൾ’ എ​​ന്നി​​വ​​യെ​​ല്ലാം ബോ​​ക്സോ​​ഫീ​​സി​​ൽ ത​​ക​​ർ​​ന്നു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. വ​​ലി​​യ താ​​ര​​ചി​​ത്ര​​ങ്ങ​​ൾ കു​​റ​​വാ​​യ​​തി​​നാ​​ൽ ചെ​​റു​​ബജ​​റ്റ് ചി​​ത്ര​​ങ്ങ​​ളും പ​​രീ​​ക്ഷ​​ണാ​​ത്മ​​ക സി​​നി​​മ​​ക​​ളു​​മാ​​ണ് കൂ​​ടു​​ത​​ലും ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ൽ പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്.

ച​​ത്താ പ​​ച്ച​​യും പ്ര​​ക​​ന്പ​​ന​​വും മാ​​നം കാ​​ത്തു

ജ​​നു​​വ​​രി​​യി​​ൽ ആ​​ഴ്ച​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ റി​​ലീ​​സാ​​യ ച​​ത്താ പ​​ച്ച​​യും പ്ര​​ക​​ന്പ​​ന​​വു​​മാ​​ണ് അ​​ല്പ​​മെ​​ങ്കി​​ലും പി​​ടി​​ച്ചു​​നി​​ന്ന​​ത്. ജ​​നു​​വ​​രി 23ന് ​​റി​​ലീ​​സ് ചെ​​യ്ത 12-15 കോ​​ടി ബ​​ജ​​റ്റി​​ലി​​റ​​ങ്ങി​​യ ച​​ത്താ പ​​ച്ച ലോ​​ക​​വ്യ​​പ​​ക​​മാ​​യി 35.5 കോ​​ടി രൂ​​പ ക​​ള​​ക്ഷ​​ൻ നേ​​ടി. പി​​റ്റേ ആ​​ഴ്ച റി​​ലീ​​സ് ചെ​​യ്ത പ്ര​​ക​​ന്പ​​ന​​ത്തി​​ന്‍റെ ബ​​ജ​​റ്റ് 4-5 കോ​​ടി​​യാ​​യി​​രു​​ന്നു. ക​​ള​​ക്ഷ​​ൻ 20 കോ​​ടി​​യി​​ലേ​​റെ​​യും. മൗ​​ത്ത് പ​​ബ്ളി​​സി​​റ്റി​​യും യു​​വ പ്രേ​​ക്ഷ​​ക​​രി​​ൽ​​നി​​ന്നു ല​​ഭി​​ച്ച മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണ​​വു​​മാ​​ണ് ച​​ത്താ​​ പ​​ച്ച​​യെ ര​​ക്ഷി​​ച്ചെ​​ടു​​ത്ത​​തെ​​ങ്കി​​ൽ ക​​ഥ​​യു​​ടെ പു​​തു​​മ​​യും സ​​സ്പെ​​ൻ​​സും പ്ര​​ക​​ന്പ​​ന​​ത്തെ തു​​ണ​​ച്ചു. ഇ​​തി​​ലൂ​​ടെ വ​​ലി​​യ ന​​ഗ​​ര​​ങ്ങ​​ളി​​ലെ പ്രേ​​ക്ഷ​​ക​​രു​​ടെ ഇ​​ട​​യി​​ൽ പ്ര​​ക​​ന്പ​​ന​​ത്തി​​ന് സ്വീ​​കാ​​ര്യ​​ത ല​​ഭി​​ച്ചു.

തു​​ട​​ക്കം മി​​ക​​ച്ച​​ത്; ലോം​​ഗ് റ​​ണ്ണി​​ൽ പ​​ത​​റി

ജ​​നു​​വ​​രി മാ​​സം വ​​ലി​​യ പ്ര​​തീ​​ക്ഷ​​ക​​ളോ​​ടെ റി​​ലീ​​സ് ചെ​​യ്ത ചി​​ത്ര​​ങ്ങ​​ൾ ന​​ല്ല തു​​ട​​ക്ക​​ത്തി​​നു ശേ​​ഷം പി​​ടി​​ച്ചുനി​​ല്ക്കാ​​നാ​​വാ​​തെ അ​​നി​​വാ​​ര്യ​​മാ​​യ പ​​രാ​​ജ​​യം പു​​ല്കു​​ന്ന​​താ​​ണു​​ ക​​ണ്ട​​ത്. ജി​​ത്തു ജോ​​സ​​ഫി​​ന്‍റെ വ​​ല​​തു​​വ​​ശ​​ത്തെ ക​​ള്ള​​ൻ ആ​​ദ്യ ദി​​വ​​സം നേ​​ടി​​യ​​ത് 1.1 കോ​​ടി രൂ​​പ​​യാ​​ണ്. വ​​ലി​​യ വി​​ജ​​യ​​ത്തി​​ലേ​​ക്കു കു​​തി​​ക്കു​​മെ​​ന്നു ക​​രു​​തി​​യ ചി​​ത്രം പ​​ക്ഷേ, അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ള​​ക‌്ഷ​​ൻ കൂ​​പ്പു​​കു​​ത്തു​​ന്ന​​താ​​ണ് ക​​ണ്ട​​ത്. 16 കോ​​ടി ബ​​ജ​​റ്റി​​ലൊ​​രു​​ങ്ങി​​യ ചി​​ത്രം ആ​​ദ്യ​​വാ​​രം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ​​ത്ത​​ന്നെ പ​​രാ​​ജ​​യ​​മാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി​​രു​​ന്നു. ഒ​​ടു​​വി​​ൽ ഏ​​ഴു കോ​​ടി​​യി​​ൽ താ​​ഴെ ക​​ള​​ക‌്ഷ​​നി​​ൽ പ്ര​​ദ​​ർ​​ശ​​നം അ​​വ​​സാ​​നി​​പ്പി​​ച്ചു. ഏ​​താ​​ണ്ടു സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു ബേ​​ബി ഗേ​​ളി​​നും നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത്. ആ​​ദ്യ ആ​​ഴ്ച​​യി​​ൽ 2.6 ക​​ള​​ക്ഷ​​ൻ നേ​​ടി​​യ ചി​​ത്ര​​വും ഒ​​ാടി​​ത്ത​​ള​​ർ​​ന്നു വീ​​ഴു​​ന്ന കാ​​ഴ്ച​​യാ​​ണ് ക​​ണ്ട​​ത്. ഒ​​ടു​​വി​​ൽ ല​​ഭി​​ച്ച വി​​വ​​രം അ​​നു​​സ​​രി​​ച്ച് വേ​​ൾ​​ഡ് വൈ​​ഡ് ചി​​ത്രം നേ​​ടി​​യ​​ത് 10 കോ​​ടി​​യി​​ൽ താ​​ഴെ​​യാ​​ണ്.

ഒ​​രു കാ​​ല​​ത്ത് കു​​ടും​​ബ പ്രേ​​ക്ഷ​​ക​​രു​​ടെ പ്രി​​യ​​താ​​ര​​മാ​​യി​​രു​​ന്ന ജ​​യ​​റാ​​മി​​ന്‍റെ ആ​​ശ​​ക​​ളാ​​യി​​രം ഡി​​സാ​​സ്റ്റ​​റാ​​യ​​തും ഫെ​​ബ്രു​​വ​​രി​​യി​​ൽ ക​​ണ്ടു. ജ​​യ​​റാ​​മി​​നൊ​​പ്പം മ​​ക​​ൻ കാ​​ളി​​ദാ​​സ് എ​​ത്തി​​യി​​ട്ടും വി​​ധി എ​​തി​​രാ​​യി​​രു​​ന്നു. വൈ​​ശാ​​ഖി​​ന്‍റെ സീ​​നി​​യേ​​ഴ്സും മി​​ഥു​​ൻ മാ​​നു​​വ​​ൽ തോ​​മ​​സി​​ന്‍റെ ഓ​​സ്ല​​റും മാ​​ത്ര​​മാ​​ണ് ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര​​പ്പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട ജ​​യ​​റാ​​മി​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ എ​​ന്നു​​കൂ​​ടി ഓ​​ർ​​ക്ക​​ണം. ഭാ​​വ​​ന​​യും റ​​ഹ്മാ​​നും ഒ​​ന്നി​​ച്ച അ​​നോ​​മി എ​​ന്ന ചി​​ത്ര​​ത്തി​​ന്‍റെ പ​​രാ​​ജ​​യ​​വും എ​​ടു​​ത്തു പ​​റ​​യേ​​ണ്ട​​താ​​ണ്. ആ​​ദ്യ ആ​​ഴ്ച ചി​​ത്രം നേ​​ടി​​യ ക​​ള​​‌ക‌്ഷ​​ൻ 89 ല​​ക്ഷം മാ​​ത്ര​​മാ​​ണ്. ത്രി​​ല്ല​​ർ ജോ​​ണ​​റി​​ൽ​​ വ​​ന്ന ചി​​ത്രം ഒ​​ട്ടും ത്രി​​ല്ല​​ടി​​പ്പി​​ച്ചി​​ല്ലെ​​ന്നു ചു​​രു​​ക്കം. 1983 എ​​ന്ന സൂ​​പ്പ​​ർ​​ഹി​​റ്റ് സി​​നി​​മ​​യി​​ലൂ​​ടെ മ​​ല​​യാ​​ള​​സി​​നി​​മ​​യി​​ൽ അ​​ര​​ങ്ങേ​​റി​​യ എ​​ബ്രി​​ഡ് ഷൈ​​നും 2026 ൽ ​​കൈ​​പൊ​​ള്ളി. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ്പാ ​​എ​​ന്ന ചി​​ത്രം നി​​ല​​വി​​ൽ തീ​​യ​​റ്റ​​റി​​ലു​​ണ്ടെ​​ങ്കി​​ലും പു​​റ​​ത്തു​​വ​​രു​​ന്ന റെ​​സ്പോ​​ണ്‍​സ് പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്ന​​ത​​ല്ല. ക​​ട്ട​​പ്പ​​ന​​യി​​ലെ ഋത്വി​​ക് റോ​​ഷ​​ൻ എ​​ന്ന സൂ​​പ്പ​​ർ​​ഹി​​റ്റ് ചി​​ത്ര​​ത്തി​​നു ശേ​​ഷം നാ​​ദി​​ർ​​ഷാ- വി​​ഷ്ണു ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ ടീം ​​ഒ​​ന്നി​​ച്ച മാ​​ജി​​ക് മ​​ഷ്റൂം എ​​ന്ന ചി​​ത്ര​​വും പ​​രാ​​ജ​​യ​​മാ​​യി. ഒ​​ട്ടും പ​​ബ്ലി​​സി​​റ്റി ഇ​​ല്ലാ​​തെ ഫാ​​ന്‍റ​​സി/ ഫാ​​മി​​ലി ജോ​​ണ​​റി​​ലെ​​ത്തി​​യ ചി​​ത്രം വ​​ന്ന​​തും പോ​​യ​​തും പ്രേ​​ക്ഷക​​ർ അ​​റി​​ഞ്ഞി​​ല്ല എ​​ന്നു​​പ​​റ​​ഞ്ഞാ​​ലും അ​​തി​​ശ​​യോ​​ക്തി​​യാ​​വി​​ല്ല.

വ​​രാ​​നി​​രി​​ക്കു​​ന്ന​​ത് വ​​ന്പ​​ൻ പ​​ട​​ങ്ങ​​ൾ; പ്ര​​തീ​​ക്ഷ​​ക​​ൾ വാ​​നോ​​ളം

ഇ​​നി വ​​രാ​​നി​​രി​​ക്കു​​ന്ന​​ത് വ​​ലി​​യ പ്രോ​​ജ​​ക്റ്റു​​ക​​ളാ​​ണെ​​ന്ന​​താ​​ണ് മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ പ്ര​​തീ​​ക്ഷ. ഏ​​റ്റ​​വും വ​​ലി​​യ റി​​ലീ​​സു​​ക​​ളി​​ലൊ​​ന്ന് മ​​മ്മൂ​​ട്ടി​​യും മോ​​ഹ​​ൻ​​ലാ​​ലും ഒ​​ന്നി​​ക്കു​​ന്ന മ​​ഹേ​​ഷ് നാ​​രാ​​യ​​ണ​​ൻ ചി​​ത്ര​​മാ​​യ പേ​​ട്രി​​യ​​ട്ടാ​​ണ്. ഇ​​രു​​വ​​രും ഒ​​രു​​മി​​ച്ച് സ്ക്രീ​​നി​​ൽ വ​​ന്നി​​ട്ടു​​ള്ള​​പ്പോ​​ഴൊ​​ക്കെ ബ്ലോ​​ക്ക്ബ​​സ്റ്റ​​റു​​ക​​ൾ പി​​റ​​ന്നി​​ട്ടു​​മു​​ണ്ട്. കു​​ഞ്ചാ​​ക്കോ ബോ​​ബ​​ൻ, ന​​യ​​ൻ​​താ​​ര, ഫ​​ഹ​​ദ് ഫാ​​സി​​ൽ തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ളും ഒ​​ന്നി​​ക്കു​​ന്പോ​​ൾ പി​​റ​​ക്കാ​​നി​​രി​​ക്കു​​ന്ന​​ത് ച​​രി​​ത്ര​​മാ​​ണെ​​ന്നാ​​ണ് ച​​ല​​ച്ചി​​ത്ര പ്രേ​​മി​​ക​​ൾ പ​​റ​​യു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ​​യും ഇ​​ന്ത്യ​​യി​​ലെ​​യും ലൊ​​ക്കേ​​ഷ​​നു​​ക​​ൾ​​ക്ക് പു​​റ​​മേ ശ്രീ​​ല​​ങ്ക, യു​​കെ, അ​​സ​​ർ​​ബെ​​യ്ജാ​​ൻ, ഷാ​​ർ​​ജ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി ചി​​ത്ര​​ത്തി​​ന്‍റെ ഷൂ​​ട്ടിം​​ഗ് പൂ​​ർ​​ത്തി​​യാ​​യി. 100 കോ​​ടി​​ക്കു മു​​ക​​ളി​​ലാ​​ണ് ചി​​ത്ര​​ത്തി​​ന്‍റെ ബ​​ജ​​റ്റെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​രം.

ചി​​ല​​ർ വ​​രു​​ന്പോ​​ൾ ച​​രി​​ത്രം വ​​ഴി​​മാ​​റും എ​​ന്ന പ​​ഴ​​ഞ്ചൊ​​ല്ലി​​നെ അ​​ന്വ​​ർ​​ഥ​​മാ​​ക്കു​​ന്ന വ​​ര​​വാ​​യി​​രു​​ന്നു ജോ​​ർ​​ജു​​കു​​ട്ടി​​യു​​ടേ​​ത്. ഗീ​​താ പ്ര​​ഭാ​​ക​​റി​​ന് അ​​ന്ത്യ​​ക്രി​​യ ചെ​​യ്യാ​​ൻ വ​​രു​​ണി​​ന്‍റെ അ​​സ്ഥി​​ക​​ൾ മാ​​ത്രം ന​​ൽ​​കി അ​​വ​​സാ​​നി​​ച്ച ദൃ​​ശ്യം ര​​ണ്ട് മ​​ല​​യാ​​ളി​​ക​​ളു​​ടെ മ​​ന​​സി​​ൽ നി​​ര​​വ​​ധി സം​​ശ​​യ​​ങ്ങ​​ളാ​​ണ് അ​​വ​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം വ​​രാ​​നി​​രി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ​​ടം ഏ​​താ​​ണെ​​ന്നു ചോ​​ദി​​ച്ചാ​​ൽ ജി​​ത്തു ജോ​​സ​​ഫ്-​​മോ​​ഹ​​ൻ​​ലാ​​ൽ കൂ​​ട്ടു​​കെ​​ട്ടി​​ലി​​റ​​ങ്ങു​​ന്ന ദൃ​​ശ്യം മൂ​​ന്ന് എ​​ന്നു പ​​റ​​യു​​ന്ന​​വ​​രു​​ടെ ത​​ട്ട് താ​​ണു​​ത​​ന്നെ​​യി​​രി​​ക്കും.

തി​​യ​​റ്റ​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ഒ​​രു ചി​​ത്രം പി​​ന്നീ​​ട് ക​​ൾ​​ട്ട് സ്റ്റാ​​റ്റ​​സ് നേ​​ടു​​ന്ന​​ത് പ​​ല​​ത​​വ​​ണ മ​​ല​​യാ​​ളി​​ക​​ൾ ക​​ണ്ടിട്ടു​​ണ്ട്. ആ ​​ഗ​​ണ​​ത്തി​​ൽ അ​​വ​​സാ​​നം പേ​​രു ചേ​​ർ​​ത്ത ചി​​ത്ര​​മാ​​ണ് തി​​യേ​​റ്റ​​റി​​ൽ പ്രേ​​ക്ഷ​​ക​​ർ തി​​ര​​സ്ക​​രി​​ച്ച ജ​​യ​​സൂ​​ര്യ​​യും ടീ​​മും വേ​​ഷ​​മി​​ട്ട ആ​​ട് ഒ​​രു ഭീ​​ക​​ര ജീ​​വി​​യാ​​ണ് എ​​ന്ന ചി​​ത്രം. ഒ​​ന്നാം ഭാ​​ഗ​​ത്തി​​ന് ഫാ​​ൻ​​സ് ഉ​​ണ്ടാ​​യ​​ത് ഡി​​ജി​​റ്റ​​ൽ സ്പെ​​യ്സി​​ലാ​​ണ്. അ​​തു തി​​രി​​ച്ച​​റി​​ഞ്ഞ മി​​ഥു​​ൻ മാ​​നു​​വ​​ൽ തോ​​മ​​സ് അ​​തി​​ന്‍റെ ര​​ണ്ടാം ഭാ​​ഗം പു​​റ​​ത്തി​​റ​​ക്കി. അ​​തു സൂ​​പ്പ​​ർ ഹി​​റ്റാ​​യ​​തോ​​ടെ മൂ​​ന്നാം ഭാ​​ഗ​​വും വ​​രു​​ന്നു. അ​​താ​​യ​​ത് ഷാ​​ജി പാ​​പ്പ​​നും സ​​ർ​​ബ​​ത്ത് ഷ​​മീ​​റും അ​​റ​​യ്ക്ക​​ൽ അ​​ബു​​വും വീ​​ണ്ടും വ​​രു​​ന്നു എ​​ന്നു സാ​​രം.

നീ​​ട്ടി വ​​ള​​ർ​​ത്തി​​യ താ​​ടി​​യും ത​​ല​​മു​​ടി​​യു​​മാ​​യി ജ​​യ​​സൂ​​ര്യ പൊ​​തു വേ​​ദി​​ക​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​പ്പോ​​ൾ പ്രേ​​ക്ഷ​​ക​​ർ അ​​ദ്ഭു​​ത​​പ്പെ​​ട്ടു. സ്വാ​​ഭാ​​വി​​ക​​മാ​​യി എ​​ല്ലാ​​വ​​രും ചോ​​ദി​​ച്ചു ഏ​​താ​​ണു സി​​നി​​മ​​യെ​​ന്ന്. മാ​​ന്ത്രി​​ക​​നാ​​യ വൈ​​ദി​​ക​​ൻ ക​​ട​​മ​​റ്റ​​ത്തു ക​​ത്ത​​നാ​​രാ​​യി ജ​​യ​​സൂ​​ര്യ പ​​ര​​കാ​​യ​​പ്ര​​വേ​​ശം ന​​ട​​ത്തി​​താ​​ണ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യ​​തോ​​ടെ കാ​​ത്തി​​രി​​പ്പാ​​രം​​ഭി​​ച്ചു. കാ​​ത്തി​​രി​​പ്പി​​നു വി​​ര​​മ​​മാ​​വാ​​ൻ മാ​​സ​​ങ്ങ​​ൾ മാ​​ത്രം.

ഗോ​​കു​​ലം ഗോ​​പാ​​ല​​ൻ നി​​ർ​​മി​​ർ​​ക്കു​​ന്ന ചി​​ത്ര​​ത്തി​​ന്‍റെ ബ​​ജ​​റ്റ് 90 കോ​​ടി​​യാ​​ണെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​രം. ക​​ള്ളി​​യ​​ങ്കാ​​ട്ടു നീ​​ലി​​യാ​​യി വ​​രു​​ന്ന​​ത് അ​​നു​​ഷ്ക ഷെ​​ട്ടി​​യാ​​ണ് ആ​​ടി​​ലൂ​​ടെ​​യും ക​​ത്ത​​നാ​​രി​​ലൂ​​ടെ​​യും 2026 ജ​​യ​​സൂ​​ര്യ​​യു​​ടെ വ​​ർ​​ഷ​​മാ​​കു​​മോ​​യെ​​ന്ന് കാ​​ത്തി​​രു​​ന്നു കാ​​ണാം.

Kerala

വാഴ്സിറ്റി ദാരിദ്ര്യത്തിൽ; പിന്നെങ്ങനെ ഡി ലിറ്റ് കൊടുക്കും: വിസി ഗീതാകുമാരി

കൊച്ചി: പ്രഖ്യാപിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നി ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നല്‍കി ആദരിക്കാത്തതിനു കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു വിസി ഡോ. കെ. ഗീതാകുമാരി. ഒരു പെര്‍മനന്‍റ് വിസി വന്നു ചടങ്ങ് നടത്താനുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നാണ് ഈ വിഷയത്തില്‍ നിലവിലെ വിസി പ്രഫ. കെ.കെ. ഗീതാകുമാരി ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചത്.

2021ല്‍ ആയിരുന്നു ശോഭന, സംസ്‌കൃത പണ്ഡിതന്‍ എന്‍.പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി.എം. കൃഷണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഗവര്‍ണര്‍ക്കു സമയം കിട്ടാത്തതുകൊണ്ട് ഈ ചടങ്ങ് നീണ്ടുപോയി. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനു സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് സൗഹൃദ സംഭാഷണത്തിനിടെ ശോഭന ഇക്കാര്യം സൂചിപ്പിച്ചത്.

2021ല്‍ ഗര്‍വണര്‍ക്കു സമയം കിട്ടിയില്ല, അതുകൊണ്ട് ചടങ്ങ് നടത്തിയില്ല എന്നാണ് അന്നു വിസി പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്‍റെ സമയം കഴിഞ്ഞതിനാൽ കൊടുക്കാന്‍ പറ്റിയില്ല. അടുത്ത വിസി വന്നു. അദ്ദേഹത്തിനും ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും സാമ്പത്തികമായി യൂണിവേഴ്‌സിറ്റി വല്ലാത്ത പരാധീനതയില്‍പെട്ടു. ഒട്ടും സാമ്പത്തികമില്ല യൂണിവേഴ്‌സിറ്റിയില്‍. കുട്ടികളുടെ എണ്ണം കുറഞ്ഞു, ഫീസ് കിട്ടുന്നതു കുറഞ്ഞു.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പെന്‍ഷന്‍ പറ്റിയവര്‍ക്കു പോലും പണം കൊടുക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഈ സമയത്തു പത്തു ലക്ഷത്തിലധികം ചെലവു വരുന്ന ഒരു പരിപാടിയെ കുറിച്ചു ചിന്തിക്കാനേ പറ്റില്ല. വിശിഷ്ട വ്യക്തികള്‍ ഒക്കെ പങ്കെടുക്കുന്ന ഒരു ചടങ്ങ് അതിന്‍റെ പ്രാധാന്യത്തോടെ നടത്താനുള്ള സാമ്പത്തികമില്ല.

ഞാന്‍ ചുമതലയേറ്റിട്ടു രണ്ടു കൊല്ലമായി എന്നാല്‍, ഡി ലിറ്റ് നല്‍കുന്നതിനു വേണ്ടി ഒരു മീറ്റിംഗ് നടത്തിയിട്ടില്ല. കൊടുക്കില്ല എന്നു പറയുന്നതല്ല. സാമ്പത്തിക ഭദ്രമാകുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാമെന്നു മാത്രമേ പറയാനാവൂ. ഒരു പെര്‍മനന്‍റ് വിസി വന്ന് ഇതു നടത്താനായുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ - ഗീതാകുമാരി പറഞ്ഞു.

Leader Page

ഗൗരവതരമായ ധന പ്രതിസന്ധി

സം​സ്ഥാ​ന​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളെ​യും ദ​രി​ദ്ര​രാ​ക്കി​യ ശേ​ഷം അ​തി​ദാ​രി​ദ്ര്യ​ര​ഹി​ത കേ​ര​ളം എ​ന്ന പ്ര​ഖ്യാ​പ​ന മാ​മാ​ങ്കം സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ന്, കേ​ര​ള​പ്പി​റ​വിദി​ന​ത്തി​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ ജ​ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യം സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന പ്ര​തി​സ​ന്ധി ആ​ണെ​ന്നാ​ണ് ഒ​രു സാ​ന്പ​ത്തി​ക​കാ​ര്യ പ​ഠി​താ​വാ​യ ഞാ​ൻ ക​രു​തു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത, ധ​ന​കാ​ര്യ മാ​നേ​ജ്മെ​ന്‍റ് സം​ബ​ന്ധ​മാ​യ എ​ല്ലാ ത​ത്വ​ങ്ങ​ളും ലം​ഘി​ച്ച് സീ​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴും തു​ട​ർ​ച്ച​യാ​യി വി​വി​ധ പേ​രു​ക​ളി​ലും രൂ​പ​ങ്ങ​ളി​ലും മാ​മാ​ങ്ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തു തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക മാ​ത്ര​മ​ല്ല, അ​തി​ക്രൂ​ര​മാ​യി അ​വ​ഹേ​ളി​ക്കു​ക​കൂ​ടി​യാ​ണ്.

സം​സ്ഥാ​നം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട 1956 മു​ത​ൽ 2015-16 വ​രെ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട ക​ടം (സ​ഞ്ചി​ത​ക​ടം) 1,53,200 കോ​ടി ആ​യി​രു​ന്നു. എ​ന്നാ​ൽ അ​ത് എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റി​ക​ട​ന്ന് 2025-26 ബ​ജ​റ്റി​ൽ 4,81,997 കോ​ടി​യാ​യി മാ​റി. ശ്രീ​ല​ങ്ക​യി​ലും മ​റ്റു ചി​ല രാ​ജ്യ​ങ്ങ​ളി​ലും സം​ഭ​വി​ച്ച​തു​പോ​ലെ നി​ത്യ​നി​ദാ​ന ചെ​ല​വു​ക​ൾ​ക്കു വ​ഴി​യി​ല്ലാ​തെ സം​സ്ഥാ​നം സാ​ന്പ​ത്തി​ക അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തേ​ണ്ടി വ​രു​മോ?

സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​പ്ര​തി​സ​ന്ധി​ക്ക് ര​ണ്ടു മാ​ന​ങ്ങ​ളു​ണ്ട്. ദി​നം​തോ​റും പെ​രു​കു​ന്ന ക​ടബാ​ധ്യ​ത​യും അ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്കും ചി​കി​ത്സ​ക​ൾ​ക്കും​പോ​ലും പ​ണ​മി​ല്ലാ​താ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യു​മാ​ണ് ഒ​രു മാ​നം. 65-70 ശ​ത​മാ​നം ജ​ന​ങ്ങ​ൾ ക​ട​ക്കെ​ണി​യി​ൽ​പ്പെ​ട്ടു ന​ട്ടം​തി​രി​യു​ന്ന​തും അ​ധ്വാ​നം ഉ​ത്പാ​ദ​നോ​ന്മു​ഖ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം വീ​ണ്ടും വീ​ണ്ടും ക​ടം എ​ടു​ത്തു​ത​ന്നെ മു​ന്നോ​ട്ടു പോ​കേ​ണ്ടി​വ​രു​ന്ന​തു​മാ​ണ് ര​ണ്ടാ​മ​ത്തെ മാ​നം.

ആ​ദ്യ​ത്തെ മാ​ന​ത്തെ സം​ബ​ന്ധി​ച്ച് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ നി​ര​ന്ത​ര​മാ​യി മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ര​ണ്ടാ​മ​ത്തെ മാ​ന​ത്തെ സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​രം കേ​ന്ദ്രസ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ന​ബാ​ർ​ഡ് 2024ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

കു​ടും​ബ​ങ്ങ​ൾ ക​ട​ക്കെ​ണി​യി​ൽ

ദേ​ശീ​യ ത​ല​ത്തി​ൽ ബാ​ങ്ക് ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ 65-70 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ൾ ക​ട​ക്കെ​ണി​യി​ലാ​ണെ​ന്നും വ​രു​മാ​നം ആ​ർ​ജി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ആ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​ത്. അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ് ഈ ​പ്ര​തി​സ​ന്ധി​ക​ൾ ര​ണ്ടും. പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ പ​ക്ഷേ അ​സാ​ധാ​ര​ണ​മാ​യ ഇ​ച്ഛാ​ശ​ക്തി​യു​ള്ള സ​ർ​ക്കാ​ർ കൂ​ടി​യേ തീ​രൂ. സ​ർ​ക്കാ​രി​ന്‍റെ ധ​ന പ്ര​തി​സ​ന്ധി​ക്ക് ശ​മ​നമ​ണ്ടാ​ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ പ​ണം വി​നി​യോ​ഗി​ക്കു​ന്ന സം​ഗ​തി​യി​ൽ സാ​ന്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ന​നു​സൃ​ത​മാ​യ ചി​ല ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ഭ​ര​ണ​പ​ര​മാ​യി എ​ടു​ത്ത് രാ​ഷ്‌​ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യോ​ടെ അ​വ ന​ട​പ്പാ​ക്ക​ണം. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ച്ചെ​ല​വ് മൂ​ന്നി​ലൊ​ന്നു കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞാ​ലേ ക​ടം​കൊ​ണ്ട തു​ക​യു​ടെ പ​ലി​ശ കൊ​ടു​ക്കു​ന്ന​തി​നു വീ​ണ്ടും ക​ടം കൊ​ള്ളു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നാ​കൂ. സ​ർ​ക്കാ​ർ ആ​ദ്യം കൈ​വ​രി​ക്കേ​ണ്ട ആ​ശാ​സ്യ​മാ​യ അ​വ​സ്ഥ അ​താ​ണ്. പ​ലി​ശ ന​ൽ​കാ​ൻ വ​ർ​ഷം​തോ​റും വീ​ണ്ടും വീ​ണ്ടും ക​ട​മെ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ആ​ർ​ഭാ​ടം ഒ​ഴി​വാ​ക്ക​ണം

ആ​ദ്യം വേ​ണ്ട​ത് ആ​ർ​ഭാ​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും ദു​ർ​ച്ചെ​ല​വു​ക​ൾ ഉ​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കു​ക​യു​മാ​ണ്. ഇ​തു സാ​ധ്യ​മാ​യാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​രി​ന്, ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക്, ഉ​ദ്ദേ​ശ‍്യ​ശു​ദ്ധി​യു​ണ്ടെ​ന്നു ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​കൂ. ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ലും ജീ​വി​ത​രീ​തി​ക​ളി​ലും ഇ​തി​നു തു​ട​ക്ക​മി​ട്ടാ​ൽ ഭ​ര​ണ​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​യ മ​റ്റു പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കാ​ൻ ക​ഴി​യും. ചെ​ല​വു​ക​ൾ കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ക​ൾ​ത്ത​ട്ടി​ൽ​നി​ന്നാ​രം​ഭി​ക്ക​ണം.

മ​ന്ത്രി​മാ​രു​ടെ എ​ണ്ണം കു​റ​യ്ക്കാം

1993ലെ ​ഭ​ര​ണ​ഘ​ട​നാ (പ​ഞ്ചാ​യ​ത്ത് രാ​ജ്) ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ പാ​ർ​ല​മെ​ന്‍റ് തു​ട​ങ്ങി​വ​ച്ച​തും 1994ലെ ​പ​ഞ്ചാ​യ​ത്ത് രാ​ജ് മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ങ്ങ​ളി​ലൂ​ടെ കേ​ര​ളം ന​ട​പ്പാ​ക്കാ​ൻ ഉ​ന്ന​മി​ട്ട​തു​മാ​യ മാ​തൃ​കാ​പ​ര​മാ​യ അ​ധി​കാ​ര​ വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​പ്പോ​ഴു​ള്ള മ​ന്ത്രി​മാ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​വു​ന്ന​താ​ണ്. മു​ന്പ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 19 വ​കു​പ്പു​ക​ൾ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടി​ട്ടു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മാ​ണു നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഭ​ര​ണ​ച്ചെ​ല​വ് കു​റ​യ്ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ക്കേ​ണ്ട​ത് അ​വി​ടെ​യാ​ണ്. അ​തി​നു ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത​താ​യി മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ വി​ഷ​യ​ത്തി​ൽ ഭ​ര​ണ​ച്ചെ​ല​വു കു​റ​യ്ക്കാ​ൻ ഉ​ത​കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കാം. ര​ഹ​സ്യാ​ത്മ​ക​ത​യും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സാ​ധ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ വ്യ​ക്തി​പ​ര​വും രാ​ഷ്‌​ട്രീ​യ​വു​മാ​യ പ​രി​ഗ​ണ​ന​ക​ൾ വ​ച്ച് നി​യ​മി​ക്കു​ന്ന ഇ​പ്പോ​ഴ​ത്തെ സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ച്ച്, പ​ക​രം സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള​വ​രെ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ നി​യ​മി​ക്കു​ന്ന സ​മ്പ്ര​ദാ​യം അ​വ​ലം​ബി​ക്കാം. ഇ​തി​ലൂ​ടെ, പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ ശ​ന്പ​ള​ത്തി​നും പെ​ൻ​ഷ​നുംവേ​ണ്ടി ഇ​പ്പോ​ൾ ഉ​ണ്ടാ​കു​ന്ന ചെ​ല​വ് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു മാ​ത്ര​മ​ല്ല കാ​ര്യ​ക്ഷ​മ​ത അ​നേ​ക മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കാ​നു​മാ​കും.

പി​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം യു​ക്തി​സ​ഹ​മാ​യി കു​റ​ച്ചും അം​ഗ​ങ്ങ​ളു​ടെ ശ​ന്പ​ള​വും അ​ല​വ​ൻ​സു​ക​ളും സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​കസ്ഥി​തി​ക്ക് ആ​നു​പാ​തി​ക​മാ​യി പു​ന​ർനി​ശ്ച​യി​ച്ചും, അ​തു​പോ​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത് രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളെ അ​വ​രോ​ധി​ച്ച് ഉ​ത്പാ​ദ​ന​ക്ഷ​മ​മ​ല്ലാ​തെ പ​ണം ചെ​ല​വി​ടു​ന്ന സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​നി​ന്നു വി​ദ​ഗ്ധ​രെ നി​യ​മി​ച്ചും ര​ണ്ടു ത​ര​ത്തി​ൽ പ്ര​യോ​ജ​ന​ങ്ങ​ൾ കൈ​വ​രി​ക്കാം - ചെ​ല​വ് കു​റ​യ്ക്കു​ക​യും ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യാം.

കേ​ര​ള​ത്തി​ൽ വി​വി​ധ ത​രം പെ​ൻ​ഷ​നു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് എ​ത്ര​യോ സ്ഥാ​പ​ന​ങ്ങ​ളാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്റ്റാ​ഫ് പാ​റ്റേ​ണ്‍ സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യ്ക്ക​നു​സൃ​ത​മാ​യി പു​ന​ർ​നി​ർ​ണ​യം ചെ​യ്താ​ൽ സ​ർ​ക്കാ​രി​ന്‍റെ വ​ലി​പ്പം കു​റ​ച്ച് ഭ​ര​ണ​ച്ചെ​ല​വു കു​റ​യ്ക്കാ​മെ​ന്നു നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക​രം, ഇ​പ്പോ​ൾ സ​ർ​ക്കാ​രു​ക​ൾ ചെ​യ്യു​ന്ന​ത് രാ​ഷ്‌​ട്രീ​യലാ​ക്കോ​ടെ സ്ഥാ​ന​ത്തും അ​സ്ഥാ​ന​ത്തു​മൊ​ക്കെ സ്ഥി​ര​മാ​യും താ​ത്കാ​ലി​ക​മാ​യും പാ​ർ​ട്ടി അ​ണി​ക​ളെ​യും അ​നു​ഭാ​വി​ക​ളെ​യും കു​ത്തി​ത്തി​രു​കി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ടി​സ്ഥാ​നം വി​പു​ല​പ്പെ​ടു​ത്തു​ക​യാ​ണ്.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഭ​ര​ണ​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​പ്പു​ലി​സ്റ്റ് (ജ​ന​ങ്ങ​ളെ പ്രീ​തി​പ്പെ​ടു​ത്തി കൂ​ടെ​നി​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള) ന​ട​പ​ടി​ക​ളു​മാ​യി പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു മു​ന്ന​ണി​ക്കും പാ​ർ​ട്ടി​ക്കും ക​ഴി​യു​ക​യി​ല്ല. അ​തി​ൽ പാ​ർ​ട്ടി​ഭേ​ദ​മോ മു​ന്ന​ണി​ഭേ​ദ​മോ ഇ​ല്ല. രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം അ​ധി​കാ​ര​ത്തി​നും പ​ദ​വി​ക്കും ധ​ന​സ​ന്പാ​ദ​ന​ത്തി​നു​മു​ള്ള എ​ളു​പ്പ​വ​ഴി​യാ​യി കാ​ണു​ന്ന​വ​രാ​ണ് എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും കൂ​ടു​ത​ലു​ള്ള​ത്. ഏ​തെ​ങ്കി​ലും നേ​താ​വ് ഭ​ര​ണ​ച്ചെ​ല​വു കു​റ​യ്ക്കാ​ൻ ഉ​ത​കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മു​തി​ർ​ന്നാ​ൽ അ​യാ​ൾ​ക്കെ​തി​രേ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി സ്ഥാ​ന​ഭ്ര​ഷ്‌​ട​നാ​ക്കാ​ൻ മ​റ്റു​ള്ള​വ​ർ ഒ​ന്നി​ക്കും. ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക്കാ​ൻ കാ​ര്യ​മാ​യ ആ​ലോ​ച​ന ഉ​ണ്ടാ​യേ തീ​രൂ.

(ധ​ന​ത​ത്വ​ശാ​സ്ത്ര പ​ണ്ഡി​ത​യാ​യ ലേ​ഖി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ ടീം ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​ങ്ങ​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും മു​ൻ​നി​ർ​ത്തി പ​ഠ​നം ന​ട​ത്തി ശി​പാ​ർ​ശ​ക​ളോ​ടു​കൂ​ടി​യ റി​പ്പോ​ർ​ട്ട് ഫെ​ബ്രു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു).

Latest News

Corehub Up