x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​വ​കു​പ്പ് കൈ​യി​ൽ കി​ട്ടു​മ്പോ​ൾ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത: കെ.​മു​ര​ളീ​ധ​ര​ൻ


Published: June 9, 2026 12:29 PM IST | Updated: June 9, 2026 12:29 PM IST

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​വ​കു​പ്പ് കൈ​യി​ൽ കി​ട്ടു​മ്പോ​ൾ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. കോ​ഴി​ക്കോ​ട് ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച കാ​യ​ക​ൽ​പ്പം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

മ​രു​ന്ന് ക​മ്പ​നി​ക​ൾ​ക്ക് 476 കോ​ടി രൂ​പ​ കു​ടി​ശി​ക ന​ൽ​കാ​നു​ണ്ട്. സാ​മ്പ​ത്തി​ക കു​ടിശി​ക ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​യെ പോ​ലും ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ശ​സ്ത്ര​ക്രി​യ വൈ​കാ​ൻ കാ​ര​ണം ഇ​താ​ണെന്നും മന്ത്രി പറഞ്ഞു.

ഭ​ര​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റ​ങ്ങ​ളു​ണ്ടാ​കും. അ​തി​നെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളാ​യി കാ​ണ​രു​ത്. വ​കു​പ്പി​നെ നേ​രെ​യാ​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

2017ൽ ​പാ​ല​ക്കാ​ടാ​ണ് ഷി​ഗ​ല്ല ഉ​ത്ഭവം ഉ​ണ്ടാ​യ​ത്. എ​ല്ലാ​വ​ർ​ഷ​വും രോഗം റിപ്പോർട്ട് ചെ​യ്യു​ന്നുണ്ട്. ഷി​ഗ​ല്ല ബാധിച്ചുള്ള മ​ര​ണ​വും നേ​ര​ത്തെ​യു​ണ്ടാ​യി​ട്ടു​ണ്ട്.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ പൂ​ട്ട​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ശു​ചീ​ക​ര​ണ​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags : V Muraleedharan Financial Crisis

Recent News

Corehub Up