x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാളിൽ 15 ദി​വ​സം കൂ​ടു​മ്പോ​ൾ ശ​മ്പ​ളം; പു​തി​യ ശ​മ്പ​ള വ്യ​വ​സ്ഥ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ 


Published: April 23, 2026 11:30 PM IST | Updated: April 23, 2026 11:30 PM IST

കാ​ഠ്‍​മ​ണ്ഡു: നേ​പ്പാ​ളി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ശ​മ്പ​ള വ്യ​വ​സ്ഥ. പ്ര​തി​മാ​സ ശ​മ്പ​ള​ത്തി​ന് പ​ക​ര​മാ​യി 15 ദി​വ​സം കൂ​ടു​മ്പോ​ൾ ശ​മ്പ​ളം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ധ​ന​മ​ന്ത്രി സ്വ​രാ​ണിം വാ​ഗ്ലെ പു​റ​പ്പെ​ടു​വി​ച്ചു. പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാാ​പ​ന​ങ്ങ​ൾ​ക്ക് മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​ണം ന​ൽ​കു​ന്ന​തി​ലൂ​ടെ ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യു​മാ​ണ് നേ​പ്പാ​ൾ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 

ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​ര​മൊ​രു പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി ഇ​തോ​ടെ നേ​പ്പാ​ൾ മാ​റി.ശ​മ്പ​ള വ്യ​വ​സ്ഥ​യി​ലെ പു​തി​യ പ​രി​ഷ്കാ​രം വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ഭാ​വി​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കും ഈ ​രീ​തി വ്യാ​പി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Tags : Nepal salary government employees financial crisis

Recent News

Corehub Up