Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salary

ശ​മ്പ​ളം ന​ൽ​കാ​തി​രു​ന്ന​തി​ന്‍റെ പ്ര​തി​കാ​രം: 24 കോ​ടി രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് തീ​യി​ട്ടു; പ്ര​തി അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ തീ​യി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ക​ട​യി​ൽ മു​മ്പ് അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വി​നോ​ദ് പ​ണ്ഡി​റ്റ് സാ​വ്‌​ലെ എ​ന്ന യു​വാ​വാ​ണ് 24 കോ​ടി രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് തീ​യി​ട്ട​തി​ന് പി​ടി​യി​ലാ​യ​ത്. വി​നോ​ദി​ന് ല​ഭി​ക്കാ​നു​ള്ള 10,000 രൂ​പ ശ​മ്പ​ളം ക​ട​യു​ട​മ ന​ൽ​കാ​ത്ത​തി​ന്‍റെ പ്ര​തി​കാ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ക​ട​യ്ക്ക് തീ​യി​ട്ട​ത്.

സെ​പ്റ്റം​ബ​ർ എ​ട്ടി​ന് രാ​ത്രി​യി​ലാ​ണ് സൂ​റ​ത്തി​ലെ ശ്യാം ​സം​ഗി​നി ടെ​ക്സ്റ്റൈ​ൽ മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​ട​ക്ക​ത്തി​ൽ ഇ​തൊ​രു അ​പ​ക​ട​മാ​ണെ​ന്നാ​ണ് ക​രു​തി​യ​തെ​ങ്കി​ലും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​നോ​ദാ​ണ് തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു.

ക​ട​യി​ലെ അ​ക്കൗ​ണ്ട് ജോ​ലി​ക​ൾ ശ​രി​യാ​യി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ജൂ​ണി​ൽ ഇ​യാ​ൾ ജോ​ലി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. വി​നോ​ദി​ന്‍റെ ശ​മ്പ​ള​ത്തി​ന്‍റെ ബാ​ക്കി​യാ​യ 10,000 രൂ​പ ക​ട​യു​ട​മ കൊ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ത് ചോ​ദി​ച്ച​പ്പോ​ൾ അ​പ​മാ​നി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് വി​നോ​ദ് മൊ​ഴി ന​ൽ​കി.

ക​ട​യു​ടെ സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് 150 രൂ​പ​യ്ക്ക് പെ​ട്രോ​ൾ വാ​ങ്ങി​യ പ്ര​തി, രാ​ത്രി ഒ​മ്പ​തി​ന് മാ​ർ​ക്ക​റ്റി​ൽ പ്ര​വേ​ശി​ക്കു​ക​യും അ​ഞ്ചാം നി​ല​യി​ലെ ഗോ​വ​ണി​പ്പ​ടി​ക്ക് സ​മീ​പം ഒ​ളി​ച്ചി​രി​ക്കു​ക​യും ചെ​യ്തു. രാ​ത്രി 12:30 ന് ​മാ​ർ​ക്ക​റ്റി​ൽ ആ​ളൊ​ഴി​ഞ്ഞ സ​മ​യ​ത്ത് ക​ട​യു​ടെ മു​ന്നി​ലെ തു​ണി കെ​ട്ടു​ക​ളി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നു.

തു​ണി​ത്ത​ര​ങ്ങ​ളും പാ​ക്കിം​ഗ് സാ​മ​ഗ്രി​ക​ളും ധാ​രാ​ള​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തീ ​അ​തി​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ക​യും 14 ക​ട​ക​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം 24 കോ​ടി രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത പ്ര​തി ഭാ​ര്യ​യ്ക്കും കു​ട്ടി​ക്കു​മൊ​പ്പം രാ​ജ​സ്ഥാ​നി​ലേ​ക്കും തു​ട​ർ​ന്ന് അ​യോ​ധ്യ​യി​ലേ​ക്കും ഒ​ളി​വി​ൽ പോ​യി. പി​ന്നീ​ട് സൂ​റ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ഇ​യാ​ളെ ക്രൈം ​ബ്രാ​ഞ്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

National

രാ​ജ്യ​സ​ഭാ എം​പി​മാ​രു​ടെ വി​ര​മി​ക്ക​ൽ: പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും എ​ത്ര?

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി ഒ​രു ദി​വ​സം സേ​വ​ന​മ​നു​ഷ്ഠി​ച്ചാ​ൽ പോ​ലും പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് വി​ര​മി​ക്കു​ന്ന എം​പി​മാ​ർ​ക്ക് പ്ര​തി​മാ​സം 25,000 രൂ​പ അ​ടി​സ്ഥാ​ന പെ​ൻ​ഷ​നാ​യി ല​ഭി​ക്കും. അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​ന​മ​നു​ഷ്ഠി​ച്ച ഓ​രോ വ​ർ​ഷ​ത്തി​നും പ്ര​തി​മാ​സം 2,000 രൂ​പ വീ​തം അ​ധി​ക​മാ​യി ല​ഭി​ക്കും.

ഒ​രാ​ൾ അ​ഞ്ച് വ​ർ​ഷം എം​പി ആ​യി​രു​ന്നാ​ൽ അ​യാ​ൾ​ക്ക് 31,000 രൂ​പ​യോ​ളം പെ​ൻ​ഷ​ൻ ല​ഭി​ക്കാം. ഏ​ഴ് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ഏ​ക​ദേ​ശം 36,000 രൂ​പ ല​ഭി​ക്കും. കാ​ലാ​വ​ധി​യി​ലെ അ​വ​സാ​ന വ​ർ​ഷം ഒ​ന്പ​ത് മാ​സ​ത്തി​ല​ധി​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ഒ​രു വ​ർ​ഷ​മാ​യി ത​ന്നെ ക​ണ​ക്കാ​ക്കും.

രാ​ജ്യ​ത്തെ ഏ​ത് ട്രെ​യി​നി​ലും ഫ​സ്റ്റ് ക്ലാ​സ് എ​സി​യി​ൽ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ഒ​രു സ​ഹാ​യി കൂ​ടെ​യു​ണ്ടെ​ങ്കി​ൽ ഇ​രു​വ​വ​ർ​ക്കും സെ​ക്ക​ൻ​ഡ് എ​സി​യി​ൽ സൗ​ജ​ന്യ യാ​ത്ര​യ്ക്ക് അ​ർ​ഹ​ത​യു​ണ്ട്. ഇ​തി​നാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്ന് പ്ര​ത്യേ​ക കാ​ർ​ഡ് കൈ​പ്പ​റ്റ​ണം.

സെ​ൻ​ട്ര​ൽ ഗ​വ​ൺ​മെ​ന്‍റ് ഹെ​ൽ​ത്ത് സ്കീം ​പ്ര​കാ​രം വി​ര​മി​ച്ച എം​പി​മാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. നി​ല​വി​ൽ രാ​ജ്യ​സ​ഭാ എം​പി​മാ​രു​ടെ ശ​മ്പ​ളം പ്ര​തി​മാ​സം ഒ​രു ല​ക്ഷം രൂ​പ​യാ​ണ്. ഇ​തി​ന് പു​റ​മേ മ​ണ്ഡ​ലം അ​ല​വ​ൻ​സാ​യി 70,000 രൂ​പ​യും ഓ​ഫീ​സ് ചെ​ല​വു​ക​ൾ​ക്കാ​യി 60,000 രൂ​പ​യും ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. വി​ര​മി​ക്കു​ന്ന​തോ​ടെ ഈ ​അ​ല​വ​ൻ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​മെ​ങ്കി​ലും നി​ശ്ചി​ത പെ​ൻ​ഷ​ൻ തു​ക ആ​ജീ​വ​നാ​ന്തം ല​ഭി​ക്കും.

Kerala

ന​​ഴ്‌​​സു​​മാ​​രു​​ടെ സ​​മ​​രം: കോഴിക്കോട്ട് സം​​ഘ​​ര്‍​ഷം

കോ​​​ഴി​​​ക്കോ​​​ട്: അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ളം 40,000 രൂ​​​പ ആ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​യി സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി ന​​​ഴ്‌​​​സു​​​മാ​​​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ 250ഓ​ളം ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലാ​ണെ​ന്ന് യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (യു​​​എ​​​ന്‍​എ) അ​റി​യി​ച്ചു.

സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് ബേ​​​ബി മെ​​​മ്മോ​​​റി​​​യ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ സം​​​ഘ​​​ര്‍​ഷ​മു​ണ്ടാ​യി. പ​​​ണി​​​മു​​​ട​​​ക്കി​​​നി​​​റ​​​ങ്ങി​​​യ ന​​​ഴ്‌​​​സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രും ത​​​മ്മി​​​ല്‍ രൂ​​​ക്ഷ​​​മാ​​​യ വാ​​​ക്കേ​​​റ്റ​​​വും ഉ​​​ന്തും ത​​​ള്ളു​​​മു​​​ണ്ടാ​​​യി.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​​​എ​​​ന്‍​എ​യു​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തിങ്കളാഴ്ച വൈ​​​കു​​​ന്നേ​​​രം ന​​​ഴ്സു​​​മാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​ര്‍​ച്ച് ന​​​ട​​​ത്തി. പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ത്ത​​​തോ​​​ടെ യു​​​എ​​​ന്‍​എ പ്ര​​​തി​​​നി​​​ധി​​​ക​​​ളും മാ​​​നേ​​​ജ്മെ​​​ന്‍റും ത​​​മ്മി​​​ല്‍ ച​​​ര്‍​ച്ച ന​ട​ത്തി.

പി​ന്നീ​ട് ന​​​ഴ്‌​​​സു​​​മാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ന്നി​​​ലെ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ശ​​​മ്പ​​​ളം 40,000 രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​തെ പ​​​ണി​​​മു​​​ട​​​ക്ക് സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് യു​​​എ​​​ന്‍​എ അ​​​റി​​​യി​​​ച്ചു. അ​തി​നി​ടെ ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​​ക​​​ള്‍ മു​​​ട​​​ങ്ങു​​​ന്ന അ​​​വ​​​സ്ഥയു​​​ണ്ട്.

Kerala

കാട്ടുപന്നി ഷൂട്ടര്‍ക്ക് കൂലി 1,500 രൂപ; പലയിടത്തും കുടിശിക

കോ​​​ട്ട​​​യം: കൃ​​​ഷി​​​ക്കും മ​​​നു​​​ഷ്യ​​​ജീ​​​വ​​​നും ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ച് കൊ​​​ല്ലു​​​ന്ന​​​തി​​​ല്‍ ഷൂ​​​ട്ട​​​ര്‍മാ​​​ര്‍ക്കും തോ​​​ക്കി​​​നും ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണം സ​​​ര്‍ക്കാ​​​ര്‍ മ​​​ര​​​വി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും കൊ​​​ന്നു മ​​​റ​​​വു​​​ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​തി​​​ഫ​​​ല​​​ത്തി​​​ന് വ​​​ര്‍ധ​​​ന​​​വി​​​ല്ല.

തോ​​​ക്കും ലൈ​​​സ​​​ന്‍സു​​​മു​​​ള്ള ഷൂ​​​ട്ട​​​റു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം 1500 രൂ​​​പ. യാ​​​ത്ര​​​ച്ചെ​​​ല​​​വി​​​നു​​​പോ​​​ലും ഈ ​​​തു​​​ക മ​​​തി​​​യാ​​​വി​​​ല്ല. ചി​​​ല ജി​​​ല്ല​​​ക​​​ളി​​​ല്‍ ഷൂ​​​ട്ട​​​ര്‍മാ​​​രു​​​ടെ ടീം ​​​വേ​​​ട്ട​​​നാ​​​യ്ക്ക​​​ള്‍ക്കൊ​​​പ്പ​​​മാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​നെ​​​ത്തു​​​ക. മ​​​ണ്ണെ​​​ണ്ണ ഒ​​​ഴി​​​ച്ച് പ​​​ന്നി​​​യെ ആ​​​ഴ​​​ത്തി​​​ല്‍ മ​​​റ​​​വു ചെ​​​യ്യാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​വ​​​ട്ടെ ര​​​ണ്ടാ​​​യി​​​രം രൂ​​​പ.

നാ​​​ട്ടി​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​ന്‍ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ക്ക് അ​​​ധി​​​കാ​​​രം ന​​​ല്‍കി​​​യ​​​തി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം പ​​​ന്നി​​​ക​​​ളെ കൊ​​​ന്നി​​​ട്ടു​​​ണ്ട്. പാ​​​ല​​​ക്കാ​​​ട്ടാ​​​ണ് കൂ​​​ടു​​​ത​​​ല്‍ കൊ​​​ന്ന​​​ത് -1500. ര​​​ണ്ടാ​​​മ​​​ത് മ​​​ല​​​പ്പു​​​റം-850, മൂ​​​ന്നാ​​​മ​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -800.

തു​​​ട​​​ക്ക​​​ത്തി​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലാ​​​നു​​​ള്ള ചെ​​​ല​​​വ് അ​​​താ​​​ത് പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ന​​​ത് ഫ​​​ണ്ടി​​​ല്‍നി​​​ന്ന് വി​​​നി​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ക്കു അ​​​ധി​​​ക​​​ബാ​​​ധ്യ​​​ത​​​യാ​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ല്‍ നി​​​ന്നു ന​​​ല്‍കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ക്ക് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഈ ​​​തു​​​ക ല​​​ഭി​​​ക്കു​​​ന്നി​​​ല്ല.

ത​​​ന്നെ​​​യു​​​മ​​​ല്ല ഷൂ​​​ട്ട​​​ര്‍മാ​​​ര്‍ക്ക് പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും വ​​​ന്‍തു​​​ക​​​യാ​​​ണ് കു​​​ടി​​​ശി​​​ക​​​യു​​​ള്ള​​​ത്. ഒ​​​രേ ഷൂ​​​ട്ട​​​ര്‍ മൂ​​​ന്നും നാ​​​ലും പ​​​ഞ്ചാ​​​യ​​​ത്ത് പ​​​രി​​​ധി​​​ക​​​ളി​​​ല്‍ വെ​​​ടി​​​വ​​​യ​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്. അ​​​ക്ര​​​മ​​​കാ​​​രി​​​ക​​​ളാ​​​യ പ​​​ന്നി​​​ക​​​ളെ ഒ​​​റ്റ വെ​​​ടി​​​ക്ക് വീ​​​ഴ്ത്തു​​​ക​​​യെ​​​ന്ന​​​ത് സാ​​​ഹ​​​സി​​​ക​​​മാ​​​ണ്.

തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് വെ​​​ടി​​​വ​​​യ്ക്കാ​​​ന്‍ ഒ​​​രു തി​​​ര​​​യ്ക്ക് 100-120 രൂ​​​പ ചെ​​​ല​​​വു വ​​​രും. ചി​​​ല​​​പ്പോ​​​ള്‍ നാ​​​ല​​​ഞ്ച് തി​​​ര​​​ക​​​ള്‍ വ​​​രെ വേ​​​ണ്ടി​​​വ​​​രും. അ​​​ഞ്ച് വെ​​​ടി വ​​​ച്ചാ​​​ല്‍ തി​​​ര​​​യ്ക്കു മാ​​​ത്രം 600 രൂ​​​പ. ആക്ര​​​മ​​​ണ​​​കാ​​​രി​​​ക​​​ളാ​​​യ പ​​​ന്നി​​​ക​​​ളെ ജീ​​​വ​​​ന്‍ പ​​​ണ​​​യം വ​​​ച്ചാ​​​ണു വെ​​​ടി​​​വ​​​യ്ക്കു​​​ക.

നാ​​​ട്ടി​​​ലും ന​​​ഗ​​​ര​​​ത്തി​​​ലും കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ള്‍ പെ​​​രു​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വേ​​ണ്ട​​ത്ര ഷൂ​​​ട്ട​​​ര്‍മാ​​​രി​​ല്ലെ​​ന്ന​​തും പ​​​രി​​​മി​​​തി​​യാ​​ണ്. എ​​​ല്ലാ വ​​​നം ഡി​​​വി​​​ഷ​​​നു​​​ക​​​ള്‍ക്ക് കീ​​​ഴി​​​ലു​​​മു​​​ള്ള പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും കൂ​​​ടു​​​ത​​​ല്‍ ലൈ​​​സ​​​ന്‍സ്ഡ് ഷൂ​​​ട്ട​​​ര്‍മാ​​​രെ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് വ​​​നം​​​മ​​​ന്ത്രി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പറഞ്ഞിരു​​​ന്നു. എ​​​ന്നാ​​​ല്‍ വ​​​ന​​​മോ വ​​​നാ​​​തി​​​ര്‍ത്തി​​​യോ ഇ​​​ല്ലാ​​​ത്ത പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ള്‍ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി പെ​​​രു​​​കു​​​ക​​​യാ​​​ണ്.

Kerala

ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​ത് അ​ടു​ത്ത സ​ർ​ക്കാ​ർ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​ത് അ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​രാ​​​കും. മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ചാ​​​ൽ ഹി​​​യ​​​റിം​​​ഗു​​​ക​​​ൾ ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യാ​​​ൽ പോ​​​ലും ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കേ ജീ​​​വ​​​ന​​​ക്കാ​​​രെ പ​​​റ്റി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ട​​​വു ത​​​ന്ത്ര​​​മാ​​​യാ​​​ണ് സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ കാ​​​ണു​​​ന്ന​​​ത്.

ഒ​​​ന്ന​​​ര മാ​​​സ​​​ത്തി​​​ന​​​കം സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ൽവ​​​രും. ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ഈ ​​​സ​​​മ​​​യം സ​​​ർ​​​ക്കാ​​​രി​​​നു ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കി​​​ല്ല. ഇ​​​താ​​​ണ് തു​​​ട​​​ർ​​​ന്നു വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​കും പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ഞ്ചു വ​​​ർ​​​ഷം ക​​​ണ​​​ക്കാ​​​ക്കി ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നാ​​​ണ് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം.

ക്ഷാ​​​മ​​​ബ​​​ത്ത കു​​​ടി​​​ശി​​​ക ഫെ​​​ബ്രു​​​വ​​​രി, മാ​​​ർ​​​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ൽ​​​കു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു. അ​​​ഞ്ചു ഗ​​​ഡു​​​ക്ക​​​ളാ​​​യി 13 ശ​​​ത​​​മാ​​​നം ഡി​​​എ കു​​​ടി​​​ശി​​​ക​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ൽ ആ​​​ദ്യ​​​ഗ​​​ഡു ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം. അ​​​താ​​​യ​​​ത് മൂ​​​ന്നു ശ​​​ത​​​മാ​​​നം ഡി​​​എ മാ​​​ർ​​​ച്ചി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം വി​​​ത​​​ര​​​ണം ചെ​​​യ്യും. ബാ​​​ക്കി വ​​​രു​​​ന്ന ഡി​​​എ മാ​​​ർ​​​ച്ചി​​​ലെ ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മാ​​​സ​​​മാ​​​യ ഏ​​​പ്രി​​​ലി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം.

എ​​​ന്നാ​​​ൽ, അ​​​ഞ്ചു വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി ക​​​ണ​​​ക്കാ​​​ക്കി ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്പോ​​​ൾ 2024 ജൂ​​​ലൈ മു​​​ത​​​ലാ​​​ണ് പ​​​രി​​​ഷ്ക​​​ര​​​ണം നി​​​ല​​​വി​​​ൽവ​​​രേ​​​ണ്ട​​​ത്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ 2024 ജൂ​​​ലൈ മു​​​ത​​​ലു​​​ള്ള ഡി​​​എ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​ര​​​ണം. ഇ​​​തു​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​ധി​​​ക ബാ​​​ധ്യ​​​ത വ​​​രു​​​മെ​​​ന്ന ത​​​ത്വം കൂ​​​ടി ഉ​​​യ​​​ർ​​​ന്നുവ​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഏ​​​തു നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന പൂ​​​ർ​​​ണ വാ​​​ദം ധ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​തി​​​നാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ലും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.

പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്കു പ​​​ക​​​രം അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ പ​​​ഴ​​​യ സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ഇ​​​നി സം​​​സ്ഥാ​​​ന​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി.

Kerala

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്കും: മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പു​ന:​നി​ർ​ണ​യി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. ഇ​തി​നാ​യി പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി യോ​ഗം ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കും. ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ര​ത്ത​ക്ക​വി​ധം സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ പു​തു​ക്കാ​നാ​ണ് തീ​രു​മാ​നം.

യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യി ല​ഭ്യ​മാ​ക്കു​ന്ന ചാ​ർ​ട്ട​ർ ഓ​ഫ് ഡി​മാ​ൻ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു കൂ​ടു​ത​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​നാ​യി 6.5 ഏ​ക്ക​ർ ഭൂ​മി ചി​ന്ന​ക്ക​നാ​ലി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര​മാ​യ സാ​മൂ​ഹി​ക സു​ര​ക്ഷ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​എ​സ്ഐ ആ​ക്ട് പ്ര​കാ​രം സ​മാ​ന​മാ​യ പ​രി​ര​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ലാ​ന്‍റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്ന് നി​ർ​ദേ​ശി​ച്ചു.

അ​തി​നാ​ൽ സം​സ്ഥാ​ന​ത്തെ പ്ലാ​ന്‍റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ു​ണ്ടെ​ന്നും പി.​എ​സ്. സു​പാ​ലി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Kerala

കുടിശികയിൽ കുടുക്ക്;ശ​ന്പ​ള​പ​രി​ഷ്ക​ര​ണ കു​ടി​ശി​ക നൽകേണ്ടത് അ​ടു​ത്ത സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 2019-21 കാ​​​ല​​​ത്തെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക ഇ​​​നി വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു മാ​​​ത്ര​​​മാ​​​കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ക. ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക​​​യു​​​ടെ അ​​​വ​​​സാ​​​ന ര​​​ണ്ടു ഗ​​​ഡു​​​ക്ക​​​ൾ 2027 ഏ​​​പ്രി​​​ലി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂവെ​​​ന്ന് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ധ​​​ന​​​വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.


പ​​​തി​​​നൊ​​​ന്നാം ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക​​​യു​​​ടെ ഗ​​​ഡു​​​ക്ക​​​ൾ ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കൈ​​​യി​​​ലെ​​​ത്തി​​​ല്ലെ​​​ന്ന് ഇ​​​തോ​​​ടെ വ്യ​​​ക്ത​​​മാ​​​യി. 2026 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പി​​​എ​​​ഫി​​​ൽ ല​​​യി​​​പ്പി​​​ക്കു​​​ന്ന ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക തു​​​ക 2027 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ മാ​​​ത്ര​​​മേ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂവെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ത് വി​​​ചി​​​ത്ര ഉ​​​ത്ത​​​ര​​​വാ​​​ണെ​​​ന്ന വാ​​​ദ​​​വും ശ​​​ക്ത​​​മാ​​​യി.

ര​​​ണ്ടു സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കു മു​​​ന്പു​​​ള്ള കു​​​ടി​​​ശി​​​ക തു​​​ക ന​​​ൽ​​​കാ​​​ൻ അ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കാ​​​ര്യ​​​വും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കും. ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 2019-21 കാ​​​ല​​​ത്തെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക​​​യു​​​ടെ അ​​​വ​​​സാ​​​ന ഗ​​​ഡു​​​ക്ക​​​ൾ ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക നാ​​​ലു ഗ​​​ഡു​​​ക്ക​​​ളാ​​​യി ന​​​ൽ​​​കാ​​​നാ​​​ണ് നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ ര​​​ണ്ടു ഗ​​​ഡു​​​ക്ക​​​ൾ മാ​​​ത്ര​​​മാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

 

മൂ​​​ന്നും നാ​​​ലും ഗ​​​ഡു​​​ക്ക​​​ൾ കു​​​ടി​​​ശി​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​ര​​​ണ്ടു ഗ​​​ഡു​​​ക്ക​​​ൾ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പി​​​എ​​​ഫി​​​ൽ ല​​​യി​​​പ്പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ൽ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പേ​​​രു പ​​​റ​​​ഞ്ഞാ​​​ണ് കു​​​ടി​​​ശി​​​ക ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത് അ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തേ​​​ക്കു മാ​​​റ്റി​​​യ​​​ത്. പെ​​​ൻ​​​ഷ​​​നാ​​​കാ​​​ത്ത ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഈ ​​​തു​​​ക 2027നു ​​​ശേ​​​ഷം മാ​​​ത്ര​​​മേ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്നാ​​​ണ് കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ വീ​​​ണ്ടും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി.

ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തുത​​​ന്നെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
ജീ​​​വ​​​ന​​​ക്കാ​​​രെ ഫൂ​​​ളാ​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പി​​​എ​​​ഫി​​​ൽ ല​​​യി​​​പ്പി​​​ക്കു​​​ന്ന കാ​​​ലം മു​​​ത​​​ൽ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് മാസഗഡു തുക റിക്കവറി നിറുത്തലാക്കി

പ്രദീപ് ചാത്തന്നൂര്‍
ചാത്തന്നൂര്‍: ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ജീവനക്കാര്‍ വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസഗഡു തുക റിക്കവറി ചെയ്യുന്നത് കെഎസ്ആര്‍ടിസി അവസാനിപ്പിക്കുന്നു. ജൂണ്‍ മാസത്തെ ശമ്പളം മുതല്‍ ഇത് നടപ്പാക്കും.


ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു തുക മാസംതോറും റിക്കവറി ചെയ്യുകയും അത് യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അടയ്ക്കാതെ കെഎസ്ആര്‍ടിസി തിരിമറി നടത്തുകയുമായിരുന്നു പതിവ്. ശമ്പളത്തില്‍നിന്നു റിക്കവറി ചെയ്യുന്നതുക ധനകാര്യസ്ഥാപനങ്ങളില്‍ അടയ്ക്കാതെ വര്‍ഷങ്ങള്‍ നീണ്ട കുടിശിക വരുത്തിയതിനാല്‍ പല ജീവനക്കാരും ജപ്തിനടപടികള്‍ വരെ നേരിടേണ്ടി വന്ന ദുരവസ്ഥ ഉണ്ടായിട്ടുണ്ട്.
ജൂണ്‍ മാസം മുതല്‍ റിക്കവറി നടപടികള്‍ കെഎസ്ആര്‍ടിസി ഒഴിവാക്കും. അതോടെ ജീവനക്കാര്‍ക്ക് മാസഗഡു തുക നേരിട്ട് ഒടുക്കാനുള്ള വഴി തുറന്നു.


ജീവനക്കാരുടെ സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് (എസ്എല്‍ഐ) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് സ്‌കീം (ജിഐഎസ്) ലൈഫ് ഇന്‍ഷ്വറന്‍സ് സ്‌കീം (എല്‍ഐസി) എന്നിവയും ബാങ്കുകള്‍, കെഎസ്എഫ്ഇ, സര്‍വീസ് സഹകരണ ബാങ്കുകള്‍, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സഹകരണ സൊസൈറ്റികള്‍ എന്നിവിടങ്ങളിലേക്കുള്ള തുകകളാണ് മാസംതോറും ശമ്പളത്തില്‍നിന്നു റിക്കവറി നടത്തിക്കൊണ്ടിരുന്നത്.

 

Latest News

Corehub Up