x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​ത് അ​ടു​ത്ത സ​ർ​ക്കാ​ർ

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: January 30, 2026 01:58 AM IST | Updated: January 30, 2026 01:58 AM IST


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​ത് അ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​രാ​​​കും. മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ചാ​​​ൽ ഹി​​​യ​​​റിം​​​ഗു​​​ക​​​ൾ ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യാ​​​ൽ പോ​​​ലും ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കേ ജീ​​​വ​​​ന​​​ക്കാ​​​രെ പ​​​റ്റി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ട​​​വു ത​​​ന്ത്ര​​​മാ​​​യാ​​​ണ് സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ കാ​​​ണു​​​ന്ന​​​ത്.

ഒ​​​ന്ന​​​ര മാ​​​സ​​​ത്തി​​​ന​​​കം സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ൽവ​​​രും. ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ഈ ​​​സ​​​മ​​​യം സ​​​ർ​​​ക്കാ​​​രി​​​നു ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കി​​​ല്ല. ഇ​​​താ​​​ണ് തു​​​ട​​​ർ​​​ന്നു വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​കും പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ഞ്ചു വ​​​ർ​​​ഷം ക​​​ണ​​​ക്കാ​​​ക്കി ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നാ​​​ണ് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം.

ക്ഷാ​​​മ​​​ബ​​​ത്ത കു​​​ടി​​​ശി​​​ക ഫെ​​​ബ്രു​​​വ​​​രി, മാ​​​ർ​​​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ൽ​​​കു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു. അ​​​ഞ്ചു ഗ​​​ഡു​​​ക്ക​​​ളാ​​​യി 13 ശ​​​ത​​​മാ​​​നം ഡി​​​എ കു​​​ടി​​​ശി​​​ക​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ൽ ആ​​​ദ്യ​​​ഗ​​​ഡു ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം. അ​​​താ​​​യ​​​ത് മൂ​​​ന്നു ശ​​​ത​​​മാ​​​നം ഡി​​​എ മാ​​​ർ​​​ച്ചി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം വി​​​ത​​​ര​​​ണം ചെ​​​യ്യും. ബാ​​​ക്കി വ​​​രു​​​ന്ന ഡി​​​എ മാ​​​ർ​​​ച്ചി​​​ലെ ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മാ​​​സ​​​മാ​​​യ ഏ​​​പ്രി​​​ലി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം.

എ​​​ന്നാ​​​ൽ, അ​​​ഞ്ചു വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി ക​​​ണ​​​ക്കാ​​​ക്കി ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്പോ​​​ൾ 2024 ജൂ​​​ലൈ മു​​​ത​​​ലാ​​​ണ് പ​​​രി​​​ഷ്ക​​​ര​​​ണം നി​​​ല​​​വി​​​ൽവ​​​രേ​​​ണ്ട​​​ത്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ 2024 ജൂ​​​ലൈ മു​​​ത​​​ലു​​​ള്ള ഡി​​​എ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​ര​​​ണം. ഇ​​​തു​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​ധി​​​ക ബാ​​​ധ്യ​​​ത വ​​​രു​​​മെ​​​ന്ന ത​​​ത്വം കൂ​​​ടി ഉ​​​യ​​​ർ​​​ന്നുവ​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഏ​​​തു നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന പൂ​​​ർ​​​ണ വാ​​​ദം ധ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​തി​​​നാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ലും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്.

പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്കു പ​​​ക​​​രം അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ പ​​​ഴ​​​യ സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ഇ​​​നി സം​​​സ്ഥാ​​​ന​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി.

Tags : Salary Adjustment Commission implement next government

Recent News

Corehub Up