x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​വ​ള​പ​ത്രം നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത്; വി​യോ​ജി​പ്പ് അ​റി​യി​ച്ച് കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ


Published: June 4, 2026 10:11 AM IST | Updated: June 4, 2026 10:23 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​പ്പ​റ്റി​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കി സ​ർ​ക്കാ​ർ. ധ​വ​ള​പ​ത്രം മേ​ശ​പ്പു​റ​ത്ത് വെ​ച്ച​തി​ന് പി​ന്നാ​ലെ മു​ൻ ധ​ന​മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ വി​യോ​ജി​പ്പ് അ​റി​യി​ച്ചു.

ധ​വ​ള​പ​ത്രം ത​യാ​റാ​ക്കാ​ൻ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പു​റ​ത്ത് കൊ​ടു​ത്തെ​ന്നും അ​ത് ക്ര​മ​വി​രു​ദ്ധ​മാ​ണെ​ന്നും ബാ​ല​ഗോ​പാ​ൽ വി​മ​ർ​ശി​ച്ചു. പു​റ​ത്തു​നി​ന്നു​ള്ള​വ​രെ ധ​വ​ള​പ​ത്രം ത​യാ​റാ​ക്കാ​ൻ ഏ​ൽ​പ്പി​ച്ച​ത് ശ​രി​യ​ല്ല. ഇ​ത് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ത്തെ ആ​കെ ത​കി​ടം മ​റി​ക്കും. എ​ജി​ക്ക് പോ​ലും കൊ​ടു​ക്കാ​ത്ത ക​ണ​ക്ക് എ​ങ്ങ​നെ പു​റ​ത്ത് കൊ​ടു​ക്കും. അ​ത് സ​ത്യ​പ്ര​തി​ജ്ഞാ​വി​രു​ദ്ധ​മാ​ണെ​ന്നും അദ്ദേഹം വി​മ​ര്‍​ശി​ച്ചു.

പേ​ടി ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ ബാ​ല​ഗോ​പാ​ൽ, ധ​വ​ള​പ​ത്രം മേ​ശ പു​റ​ത്ത് വെ​ച്ചി​ട്ട് എ​ന്ത് വി​യോ​ജി​പ്പ് അ​റി​യി​ക്കാ​നെ​ന്നും ചോ​ദി​ച്ചു. എന്നാൽ സ്പീ​ക്ക​റു​ടെ അ​നു​വാ​ദം കി​ട്ടി​യ​തി​ന് ശേ​ഷ​മാ​ണ് ധ​വ​ള​പ​ത്രം മേ​ശ​പ്പു​റ​ത്ത് വ​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു.

ബാ​ല​ഗോ​പാ​ലി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക ആ​രോ​ഗ്യം എ​ന്താ​ണ് എ​ന്ന​താ​ണ് രേ​ഖ. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഈ ​രേ​ഖ​ക​ൾ. പ​രി​ശോ​ധ​ന​യ്ക്ക് വി​ദ​ഗ്ദ​രു​ടെ സ​ഹാ​യം തേ​ടി. എ​ന്നാ​ല്‍, ത​യാറാ​ക്കി​യ​ത് ധ​ന​വ​കു​പ്പ് ത​ന്നെ​യാ​ണെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : kerala government financial crisis

Recent News

Corehub Up