x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ത്വ തി​രു​നാ​ൾ കൊ​ടി​യി​റ​ങ്ങി

വെബ് ഡെസ്ക്
Published: November 23, 2026 02:23 AM IST | Updated: November 23, 2026 02:23 AM IST

ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ​ട്ട​ണ പ്ര​ദ​ക്ഷി​ണം

ഏ​റ്റു​മാ​നൂ​ർ: ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ മി​ശി​ഹാ​യു​ടെ രാ​ജ​ത്വ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ കൊ​ടി​യി​റ​ങ്ങി. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഇ​ന്ന​ലെ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ചു.

രാ​വി​ലെ ഫാ. ​മെ​ൽ​ബി​ൻ ക​ഴു​ന്നു​ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ റാ​സ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഫാ. ​സി​ബി​ൻ മു​ള​വ​രി​ക്ക​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി.​വൈ​കു​ന്നേ​രം ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്നാ​യി​രു​ന്നു പ​ട്ട​ണ പ്ര​ദ​ക്ഷി​ണം.

പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് നീ​ണ്ടൂ​ർ റോ​ഡി​ലൂ​ടെ മ​ർ​ത്ത്മ​റി​യം കു​രി​ശ​ടി​യി​ൽ എ​ത്തി ക​ണ്ണാ​റ​മു​ക​ൾ റോ​ഡി​ലൂ​ടെ എം​സി റോ​ഡി​ൽ പ്ര​വേ​ശി​ച്ച പ്ര​ദ​ക്ഷി​ണം കു​രി​ശു​പ​ള്ളി​യി​ൽ എ​ത്തി.

ഫാ. ​ജി​യോ പ​റേ​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ല​ദീ​ഞ്ഞി​നു​ശേ​ഷം തി​രി​കെ പ​ള്ളി​യി​ൽ എ​ത്തി സ​മാ​പി​ച്ചു. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കും നേ​ർ​ച്ച വ​സ്തു​ക്ക​ളു​ടെ ലേ​ല​വും ന​ട​ന്നു.

Tags :

Recent News

Corehub Up