വിതയ്ക്കാനായി ഡ്രോണിൽ വിത്ത് നിറകയ്്ക്കുന്നു.
കുമരകം: നെൽകൃഷി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കോട്ടയം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള നെൽവിത്ത് വിതയ്ക്കൽ സംഘടിപ്പിച്ചു. കാലാവസ്ഥാ സ്മാർട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് പഞ്ചായത്തിലെ പുതിയേരി പാടശേഖരത്തിലാണ് വിത്തുവിതയ്ക്കൽ നടത്തിയത്.
കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, മണ്ണിലെ പുളിപ്പ് തുടങ്ങി പ്രതിസന്ധികൾ നേരിടുന്ന കർഷകർക്ക് ആശ്വാസമേകുന്നതാണ് ഇത്തരം നൂതന സാങ്കേതിക വിദ്യകൾ. കർഷകർ ഇതിനകം ഡ്രോൺ ഉപയോഗിച്ചുള്ള നെൽവിത്ത് വിതയ്ക്കൽ രീതി പ്രയോജനപ്പെടുത്തിവരുന്നുണ്ടെങ്കിലും കൂടുതൽ കർഷകരിലേക്ക് ഈ സാങ്കേതികവിദ്യ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരമ്പരാഗത രീതിയിൽ വിതക്കുന്നതിനേക്കൾ ഡ്രോൺ സാങ്കേതികവിദ്യയിൽ വളരെ കുറച്ച് വിത്ത് ഉപയോഗിച്ചാൽ മതി എന്നത് ഒരു പ്രധാന നേട്ടമാണ്. മാത്രവുമല്ല. ഒരേ അകലത്തിൽ വിത്ത് മുളച്ച് വളരുന്നതിനാൽ രോഗങ്ങൾ കുറയുകയും ഉത്പാദനം വർധിക്കുകയും ചെയ്യും.
നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ്, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എലിസബത്ത് ജോസഫ്, സസ്യ സംരക്ഷണ വിഭാഗം ശാസ്ത്രജ്ഞ ഡോ. സ്മിത രവി, റിസർച്ച് ഫെലോ പ്രിയ ജയിംസ്, പാടശേഖര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags : Reduce effort Increase production Increase production NattuVishesham DistrictNews