x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി; യുവാവ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 23, 2026 02:02 AM IST | Updated: November 23, 2026 02:02 AM IST

വ​ണ്ടൂ​ർ: 10 വ​യ​സു​കാ​രി​യെ 70-കാ​ര​ൻ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​ച്ചി​രു​ന്ന് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സൂ​ക്ഷി​ച്ച കേ​സി​ൽ 46-കാ​ര​ൻ അ​റ​സ്റ്റി​ൽ. തി​രു​വാ​ലി പ​ത്തി​രി​യാ​ൽ വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി വ​ട്ട​പ്പ​റ​മ്പി​ൽ നൗ​ഫ​ലി​നെ​യാ​ണ് വ​ണ്ടൂ​ർ സി​ഐ ഇ. ​ഗോ​പ​കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ത്തി​രി​യാ​ൽ വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ മു​രു​കാ​ല​യ വീ​ട്ടി​ൽ വി​ജ​യ​കു​മാ​റാ​ണ് 10 വ​യ​സു​കാ​രി​യെ ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റും ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. അ​യ​ൽ​വാ​സി​യാ​യ നൗ​ഫ​ൽ ഇ​ത് ഒ​ളി​ച്ചി​രു​ന്ന് മൊ​ബൈ​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വി​ജ​യ​കു​മാ​റി​നെ ക​ഴി​ഞ്ഞ 11ന് ​പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് നൗ​ഫ​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സൂ​ക്ഷി​ച്ച വി​വ​രം പൊ​ലി​സ് അ​റി​യു​ന്ന​ത്. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

പീ​ഡ​ന വി​വ​രം മ​റ​ച്ചു​വച്ച​തി​നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സൂ​ക്ഷി​ച്ച​തി​നു​മു​ള്ള വ​കു​പ്പു​ക​ളാ​ണ് നൗ​ഫ​ലി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

എ​സ്ഐ പി.​പി. മു​ഹ​മ്മ​ദ് അ​സ്‌ലം, എ​സ്‌​സി​പി​ഒ എം. ​ലി​ജേ​ഷ്, ഉ​മ്മു​ൽ സ​മീ​മ, സാ​ബി​റ, ജാ​ഫ​ർ, ഡ്രൈ​വ​ർ ഷ​ഹ​ബി​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags : Man arrested for recording visuals Man arrested NattuVishesham DistrictNews

Recent News

Corehub Up