ആര്യാടൻ ഷൗക്കത്ത് എംഎൽഎ പ്രസംഗിക്കുന്നു.
നിലമ്പൂർ: സഹകരണ മേഖലയിലെ ജനാധിപത്യം തകർത്ത് കൈപ്പിടിയിലാക്കാനുള്ള കേന്ദ്ര നീക്കം ചെറുക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എംഎൽഎ.
ഡിസംബർ 12, 13 തീയതികളിലായി തൃശൂരിൽ നടക്കുന്ന കേരള അർബൻ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്നേഹസന്ദേശ യാത്രയ്ക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി ജനറൽ സെക്രട്ടറി എ. ഗോപിനാഥ്, ജാഥാ അംഗങ്ങളായ എം. ബിജു, ഇ.ടി. രാജീവ്, യൂണിറ്റ് പ്രസിഡന്റ് പാലോളി മെഹബൂബ്, ഷെറി ജോർജ്, സംസ്ഥാന ഭാരവാഹികളായ യൂസഫ് കാളിമഠത്തിൽ, ജൂഡി തോമസ്, ശശികുമാർ എന്നിവർ പ്രസംഗിച്ചു.
Tags : control over the cooperative sector cooperative sector NattuVishesham DistrictNews