ജലാശയങ്ങളിൽ പരിശോധന നടത്തുന്നു.
വണ്ടൂർ: വണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ ജലസുരക്ഷ ക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളിൽ പരിശോധന ആരംഭിച്ചു. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി.
ജലാശയങ്ങളിലേക്കുള്ള മാലിന്യ നിക്ഷേപം തടഞ്ഞ് ശുദ്ധജല സ്രോതസുകൾ സംരക്ഷിക്കുന്നതിനായി തദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നടപ്പാക്കുന്ന പ്രത്യേക കാമ്പയിനാണ് ഓപ്പറേഷൻ ജലസുരക്ഷ.
പൊതുജലാശയങ്ങൾ, തോടുകൾ, പുഴകൾ, ഓടകൾ എന്നിവിടങ്ങളിലേക്ക് ശുചിമുറി മാലിന്യങ്ങളും ഖര-ദ്രവ മാലിന്യങ്ങളും ഒഴുക്കിവിടുന്നത് പൂർണമായും തടയുക, കുടിവെള്ള സ്രോതസുകളുടെ മലിനീകരണം ഒഴിവാക്കുക, ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെയും എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags : Water safety inspections intensified: Water safety NattuVishesham DistrictNews