Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Safety Inspections Intensified:

Malappuram

ജ​ല​സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​ം: നി​യ​മ​ലം​ഘ​ക​ർ​ക്ക് നോ​ട്ടീ​സ്

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ ജ​ല​സു​ര​ക്ഷ ക്യാ​മ്പ​യി​​ന്‍റെ ഭാ​ഗ​മാ​യി ജ​ല​സ്രോ​ത​സു​ക​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു​ള്ള മാ​ലി​ന്യ നി​ക്ഷേ​പം ത​ട​ഞ്ഞ് ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ത​ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ന​ട​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക കാ​മ്പ​യി​നാ​ണ് ഓ​പ്പ​റേ​ഷ​ൻ ജ​ല​സു​ര​ക്ഷ.

പൊ​തു​ജ​ലാ​ശ​യ​ങ്ങ​ൾ, തോ​ടു​ക​ൾ, പു​ഴ​ക​ൾ, ഓ​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ളും ഖ​ര-​ദ്ര​വ മാ​ലി​ന്യ​ങ്ങ​ളും ഒ​ഴു​ക്കി​വി​ടു​ന്ന​ത് പൂ​ർ​ണ​മാ​യും ത​ട​യു​ക, കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ക, ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ക എ​ന്നി​വ​യാ​ണ് ക്യാ​മ്പ​യി​​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​​ന്‍റെ​യും എ​ൻ​ഫോ​ഴ്സ്മെ​​ന്‍റ് സ്ക്വാ​ഡു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Latest News

Corehub Up