x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു; രാ​മ​പു​രം സ്കൂ​ളി​ന് മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ വേ​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: November 23, 2026 01:55 AM IST | Updated: November 23, 2026 01:55 AM IST

പ്രതീകാത്മക ചിത്രം


രാ​മ​പു​രം: ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള രാ​മ​പു​രം എ​എ​ച്ച്എ​ൽ​പി സ്കൂ​ളി​ന് മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. കു​ട്ടി​ക​ൾ ദി​വ​സ​വും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന ഇ​വി​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​രു​വ​ശ​ത്തു​നി​ന്നു വ​ള​വു​ക​ളു​ള്ള​തും ര​ണ്ട് ഗ്രാ​മീ​ണ റോ​ഡു​ക​ൾ വ​ന്നു​ചേ​രു​ന്ന​തു​മാ​യ പ്ര​ധാ​ന ജം​ഗ്ഷ​നാ​ണ് രാ​മ​പു​രം സ്കൂ​ൾ​പ​ടി.

ഇ​വി​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. സ്കൂ​ളി​ന് മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ ഇ​ല്ലാ​ത്ത​തും വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തും സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ര​ണ്ടു​മാ​സം മു​ന്പ് സ്കൂ​ളി​ന് മു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ക​ക്കേ​ങ്ങ​ൽ അ​ബ്ദു​സ​ലാ​മി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി സീ​ബ്രാ​ലൈ​നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കണമെന്ന ആവശ്യം ശക്തമാണ്.

Tags : zebra crossing in front of Ramapuram school zebra crossing NattuVishesham DistrictNews

Recent News

Corehub Up