സ്റ്റീഫൻ ദേവസി- അൽഫോൺസ് ജോസഫ് സംഗീതനിശയിൽനിന്ന്.
ചങ്ങനാശേരി: സ്റ്റീഫൻ ദേവസി- അൽഫോൺസും പാടിത്തിമർത്തു, ചങ്ങനാശേരി ഇളകിമറിഞ്ഞു. അതിരൂപത യുവദീപ്തി-എസ്എംവൈഎം യുവജനദിനത്തോടനുബന്ധിച്ച്എസ്ബി കോളജ് മൈതാനത്തു സംഘടിപ്പിച്ച സ്റ്റീഫൻ ദേവസി- അൽഫോൺസ് ജോസഫ് സംഗീതനിശയാണ് നഗരത്തെ ഇളക്കി മറിച്ചത്.
പാട്ടും താളങ്ങളും പ്രകാശ വിസ്മയങ്ങളും കൂട്ടിച്ചേർത്ത് ഇരുവരും തകർത്താടിയപ്പോൾ നഗരം ആഹ്ളാദത്തിൽ ഇളകി മറിഞ്ഞത്. രാത്രി ഏഴോടെ ആരംഭിച്ച സംഗീത നിശ പത്തോടെയാണ് സമാപിച്ചത്.
ആർച്ച്ബിഷപ് മാർ തോമസ് തറയിൽ യുവജന സംഗമവും സംഗീതനിശയും ഉദ്ഘാടനം ചെയ്തു. വൈദീകരും സന്യസ്തരും അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവജനങ്ങളും മുതിർന്നവരും കുട്ടികളുമുൾപ്പെടെ വലിയ ജനാവലി പരിപാടിക്കെത്തിയിരുന്നു.
Tags : Stephen Devassy-Alphons Musical Concert Musical Concert NattuVishesham DistrictNews