x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി​ക്കും പു​ല്ലു​വി​ല; കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ഒ​ച്ചി​ഴ​യും​പോ​ലെ

വെബ് ഡെസ്ക്
Published: November 23, 2026 02:53 AM IST | Updated: November 23, 2026 02:53 AM IST

പ്രതീകാത്മക ചിത്രം

മൂ​ന്നാ​ര്‍: റോ​ഡ് വ​ശ​ത്തെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും ന​ട​പ​ടി​ക​ൾ ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലെ​ന്നു പ​രാ​തി. മൂ​ന്നാ​ര്‍ ടൗ​ണി​ലെ മ​ര​ക്കാ​ര്‍ ബി​ല്‍​ഡിം​ഗി​നു മു​ന്നി​ലെ ന​ട​പ്പാ​ത കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന 14 പേ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന് നാ​ളു​ക​ളാ​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​രെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ചി​ട്ടും ക​ച്ച​വ​ട​ക്കാ​ൻ അ​നു​സ​രി​ക്കാ​ൻ ത​യാ​റ​ല്ല.

ജൂ​ലൈ 17 മു​ത​ല്‍ ഓ​ഫി​സ് ക​വ​ല​യി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള 30 ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ക​ട​ക​ള്‍ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ബ​ല​മാ​യി പൊ​ളി​ച്ചു​നീ​ക്കു​മെ​ന്നു​മാ​യി​രു​ന്നു നോ​ട്ടീ​സി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. നി​യ​മ​പ​ര​മാ​യ എ​തി​ര്‍​പ്പു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ രേ​ഖാ​മൂ​ലം അ​റി​യി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ക​ച്ച​വ​ട​ക്കാ​രു​ടെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​തെ​ന്ന ആ​രോ​പി​ച്ചാ​ണ് ഇ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പി​ന്നീ​ട് കോ​ട​തി ഇ​വ​രു​ടെ ഭാ​ഗം കൂ​ടി കേ​ൾ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ലോ കോ​ട​തി​യി​ലോ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ രേ​ഖ​ക​ളൊ​ന്നും ഹാ​ജ​രാ​ക്കാ​ൻ ഹ​ർ​ജി​ക്കാ​ർ​ക്കാ​യി​ല്ല. ഇ​തോ​ടെ​യ‌ാ​ണ് അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളെ​ന്ന് വി​ധി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Tags : Court orders held in utter contempt Court orders NattuVishesham DistrictNews

Recent News

Corehub Up