x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ വാ​ര്‍​ഷി​ക​പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ള്‍​ക്കു യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം

വെബ് ഡെസ്ക്
Published: August 10, 2026 03:18 AM IST | Updated: August 10, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യു​ടെ 2026-27 വാ​ര്‍​ഷി​ക​പ​ദ്ധ​തി ഭേ​ദ​ഗ​തി​ക​ള്‍​ക്കു ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. ബ​ജ​റ്റ് വി​ഹി​ത​മാ​യി 10 കോ​ടി രൂ​പ അ​നു​വ​ദി ച്ചി​ട്ടു​ണ്ടെ​ന്നും ടൈ​ഡ്, അ​ണ്‍​ടൈ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 18 കോ​ടി രൂ​പ ല​ഭി​ക്കാ​നു​ണ്ടെ​ന്നും എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യി​ല്‍ ചെ​യ​ര്‍​മാ​ന്‍ വ്യ​ക്ത​മാ​ക്കി.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​സാ​ന ഗ​ഡു സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ഏ​ഴു​കോ​ടി​യോ​ളം രൂ​പ ന​ഗ​ര​സ​ഭ​യ്ക്ക് ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത് പു​ന​സ്ഥാ​പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​ഗ​ര​സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നും എ​ല്‍​ഡി എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി ലീ​ഡ​ര്‍ പി.​വി. ശി​വ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സി​എ​ഫ്‌​സി ഫ​ണ്ട് ചി​ല​വ​ഴി​ക്കു​ന്ന​തി​ല്‍ എ​ല്ലാ വാ​ര്‍​ഡു​ക​ള്‍​ക്കും തു​ല്യ​പ​രി​ഗ​ണ​ന​വേ​ണ​മെ​ന്ന് ബി​ജെ​പി അം​ഗം ടി.​കെ. ഷാ​ജു​ട്ട​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews annual plan.

Recent News

Corehub Up