സഹോദര സംഘം ഭഗവതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് ചടങ്ങിൽനിന്ന്.
കയ്പമംഗലം: സഹോദരസംഘം ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇല്ലംനിറ, ലക്ഷ്മി നാരായണ പൂജ, ആനയൂട്ട് എന്നിവ നടത്തി. ക്ഷേത്രം മേൽശാന്തി പ്രമോദ് മുഖ്യകാർമികത്വം വഹിച്ചു.
ബിനോയ് പാണപറമ്പിലാണ് ഇല്ലംനിറയ്ക്കുള്ള നെൽക്കതിർ ദേവിക്കായി സമർപ്പിച്ചത്. ക്ഷേത്രം മുഖ്യരക്ഷാധികാരി രവീന്ദ്രൻ കരിംപറമ്പിൽ, പ്രസിഡന്റ്് ഷജിൽ കരിംപറമ്പിൽ, സെക്രട്ടറി ബിനോയ് പാണപറമ്പിൽ, നന്ദകുമാർ കുര്യാക്കോട്ട്, എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് പ്രസാദക്കഞ്ഞി വിതരണവും ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Anayoottu